ചീഫ് സെക്രട്ടറിയെ നക്ഷത്രമെണ്ണിച്ച് എൻ. പ്രശാന്ത്; മെമ്മോക്ക് മറുചോദ്യം ചോദിച്ച് അസാധാരണ നടപടി

Chief secretary and N Prasanth IAS

സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും വീണ്ടും വെട്ടിലാക്കി എൻ. പ്രശാന്ത് ഐഎഎസ്. അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് നിലവിൽ സസ്‌പെൻഷനിലുള്ള പ്രശാന്ത്.
ഏഴ് കാര്യങ്ങൾക്ക് ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നാണ് ആവശ്യം. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെയും, കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പ്രശാന്തിനെ സസ്‌പെൻര് ചെയ്തത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോയും നൽകി. എന്നാൽ, ഈ മെമ്മോക്ക് മറുപടി നൽകുന്നതിന് പകരം തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് പ്രശാന്ത്.

പ്രശാന്തിന്റെ ചോദ്യങ്ങൾ ഇങ്ങനെ:

  • തൻറെ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ ജയതിലകും ഗോപലകൃഷ്ണനും ആർക്കും പരാതി നൽകിയിട്ടില്ല. പിന്നെ സർക്കാർ സ്വന്തം നിലയിൽ മെമോ നൽകുന്നതിൽ എന്ത് യുക്തി?
  • സസ്‌പെൻറ് ചെയ്യുന്നതിന് മുമ്പോ ചാർജ് മെമ്മോ നൽകുന്നതിന് മുമ്പോ എന്ത് കൊണ്ട് തൻറെ ഭാഗം കേൾക്കാൻ തയ്യാറായില്ല, ചാർജ് മെമ്മോക്കൊപ്പം വെച്ച തൻറെ ഫേസ് ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ആരാണ് ശേഖരിച്ചത്?
  • ഏത് സർക്കാർ ഉദ്യോഗസ്ഥൻറെ അക്കൗണ്ടിൽ നിന്നാണിത് ശേഖരിച്ചത് ? ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത്.
  • തനിക്ക് കൈമാറിയ സ്‌ക്രീന് ഷോട്ടിൽ കാണുന്നത് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങിനെയെങ്കില് ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ചാർജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം. ഇതിന് ചീഫ് സെക്രട്ടറി മറുപടി നൽകണം
  • സ്വകാര്യ വ്യക്തി ശേഖരിച്ചതാണെങ്കിൽ ഇതെങ്ങനെ സർക്കാരിൻറെ ഫയലിൽ കടന്നു കൂടിയെന്ന് അടുത്ത ചോദ്യം?
  • ഐടി നിയമപ്രകാരം സർട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റൽ സ്‌ക്രീൻ ഷോട്ടുകൾ ശേഖരിച്ചതെന്നും പ്രശാന്ത് ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ സ്വന്തം അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ വഴിവിട്ട നടപടികളെ ചോദ്യം ചെയ്തതിനും വിമർശിച്ചതിനുമാണ് പ്രശാന്തിനെതിരെയുള്ള അച്ചടക്ക നടപടിയെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ജയതിലകിന് ഇഷ്ടമല്ലാത്ത ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കുന്നത് പോലെ പ്രശാന്തിനെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവന്നതാണ് ഇപ്പോൾ ഭരണതലത്തിൽ വലിയ പ്രതിസന്ധിയായിരിക്കുന്നത്.

വർഗീയ ലക്ഷ്യത്തോടെയുള്ള വട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച കെ. ഗോപാലകൃഷ്ണന് തലോടലും ഫേസ്ബുക്കിൽ ഉന്നത ഉദ്യോഗസ്ഥനെ വിമർശിച്ച പ്രശാന്തിനെതിരെ കടുത്ത നടപടികളുമെന്നതാണ് ഇപ്പോൾ സർക്കാർ തലത്തിൽ നടക്കുന്നത്. പ്രശാന്തിനെതിരെ മാതൃഭൂമിയിൽ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നിൽ ജയതിലക് ആണെന്നാണ് പ്രധാന ആക്ഷേപം. ഇതോടെ ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോരിൽ ചീഫ് സെക്രട്ടറിയുൾപ്പെടെ കുരുക്കിലാകുന്ന അവസ്ഥയാണ് സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ നിന്ന് കാണാൻ സാധിക്കുന്നത്.

ഐഎഎസ് ഉദ്യോഗസ്ഥരെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന മുഖ്യമന്ത്രിക്കും ഇവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്ന വിമർശനവും ഉണ്ട്.

5 1 vote
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Girish PT
Girish PT
17 hours ago

Shri. Prasanth IAS, has every right legally to raise such queries. Every question seems to have been framed in the most meticulous manner after a lot of serious thinking behind it and his stint with the law back ground obviously seems to have helped him a lot with it. The Judicial system of this country will obviously support him in this daring non compromising endeavour. He does not have to worry like the ones who are being retained in service despite the Supreme Court refusing their plea to exempt them from the charges culpable homicide or some one who has no other option than continuing with their servitude to their political and bureaucratic superiors in order to be retained in service for the rest of their life.