കൊച്ചി: മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശി ആക്വിബ് ഹനാന്‍ (21) ആണ് പിടിയിലായത്. കൊച്ചി സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.
സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതില്‍ നിര്‍മ്മാതാവ് മുഹമ്മദ് ഷെരീഫ് പരാതി നല്‍കിയിരുന്നു. ടെലഗ്രാം ഗ്രൂപ്പ് വഴി സിനിമയുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിപ്പിച്ചെന്നും ഇത് നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാണ് പരാതി.
ക്രിസ്മസ് റിലീസ് ആയി അഞ്ച് ഭാഷകളില്‍ തിയേറ്ററില്‍ എത്തിയ ചിത്രം മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അ
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ അഞ്ച് ഭാഷകളിലായാണ് ലോകമെങ്ങുമുള്ള തിയേറ്ററുകളിലെത്തിയത്.
മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും വയലൻസ് ഉള്ള ചിത്രമെന്ന വിശേഷണത്തോടെയാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്.