Kerala Government News

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് 44.12 ലക്ഷം അനുവദിച്ചു | Kerala Administrative Tribunal

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് 44.12 ലക്ഷം രൂപ അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 13ാമത് വാർഷിക ദിനാഘോഷത്തിനും വഞ്ചിയൂരിലെ ഓഫീസിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായാണ് തുക അനുവദിച്ചത്. അധികഫണ്ടായാണ് തുക അനുവദിച്ചിരിക്കുന്നത്. ഇതിനുവേണ്ടി ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്.

വാർഷിക ദിനം ആഘോഷിക്കാൻ 4.50 ലക്ഷവും വഞ്ചിയൂരിലെ KAT ഓഫിസിന്റെ മെയിന്റനൻസ് പ്രവൃത്തിക്ക് 39.62 ലക്ഷവും അടക്കം 44.12 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

Kerala Administrative Tribunal fund allocation

ജീവനക്കാരിൽ നിന്ന് അകറ്റിനിർത്താൻ സർക്കാർ

അതേസമയം, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ ജീവനക്കാരുമായി പരമാവധി അകറ്റി നിർത്താനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. സർവീസ് വിഷയങ്ങളിൽ ജീവനക്കാർക്ക് ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് 6 മാസം കാത്തിരിക്കണമെന്ന് നിബന്ധന പുറപ്പെടുവിച്ചത് പിണറായി സർക്കാരാണ്. സർവീസ് കാര്യങ്ങളിൽ നീതി നിഷേധിക്കപ്പെട്ടാൽ ഉടൻ തന്നെ ട്രൈബ്യൂണലിനെ സമീപിക്കുന്ന ശൈലിയാണ് ജീവനക്കാർ സ്വീകരിച്ചിരുന്നത്. ഇത് ഒഴിവാക്കാനായിരുന്നു ആറുമാസത്തെ കാലാവധി നിശ്ചയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *