
അഞ്ച് ദിവസം കൊണ്ട് 50 കോടി !! ഉണ്ണി മുകുന്ദൻ്റെ മാർക്കോ 50 കോടി ക്ലബ്ബിൽ
അഞ്ച് ദിവസം കൊണ്ട് 50 കോടി.ഉണ്ണിമുകുന്ദൻ്റെ മാർക്കോ 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.
ചിത്രത്തിലെ നായകനായ ഉണ്ണി മുകുന്ദനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
ഡിസംബർ 20-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
“മാർക്കോ-അഞ്ചുദിവസത്തിൽ ലോകമെമ്പാടുനിന്നും 50 കോടി. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു.’ -ഇതാണ് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ചിത്രം 50 കോടി നേടിയതിന്റെ പ്രത്യേക പോസ്റ്ററും ഉണ്ണി മുകുന്ദൻ പങ്കുവെച്ചു.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ അഞ്ച് ഭാഷകളിലായാണ് ലോകമെങ്ങുമുള്ള തിയേറ്ററുകളിലെത്തിയത്.
മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും വയലൻസ് ഉള്ള ചിത്രമെന്ന വിശേഷണത്തോടെയാണ് മാർക്കോ തിയേറ്ററുകളിലെത്തിയത്.