ആർക്കൈവ്സ് വകുപ്പില്‍ വാക് ഇൻ ഇന്റർവ്യൂ

walk in interview

സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ അപൂർവ ലൈബ്രറി പുസ്തകങ്ങളുടെ ശാസ്ത്രീയ സംരക്ഷണം പദ്ധതിയിലേക്ക് പേപ്പർ കൺസർവേഷനിൽ പ്രവൃത്തി പരിചയമുള്ള പ്രോജക്ട് ട്രയിനികളുടെ ഒഴിവുണ്ട്.

അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രിയിലെ ബിരുദാനന്തര ബിരുദവും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും റിക്കാർഡ് കൺസർവേഷൻ/ ആർക്കൈവൽ സ്റ്റഡീസിലുള്ള പി.ജി ഡിപ്ലോമയും ആർക്കൈവ്സ് രേഖകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആറു മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

അപേക്ഷകൾ ഡയറക്ടർ-ഇൻ-ചാർജ്, ആർക്കൈവ്സ് വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നളന്ദ, കവടിയാർ പി.ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തിൽ അയയ്ക്കണം. വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജനുവരി 3 ന് രാവിലെ 10.30 ന് ആർക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റിൽ ഐഡന്റിറ്റി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാബത്ത, മറ്റ് അലവൻസുകൾ എന്നിവ ഉണ്ടാകില്ല. വിശദവിവരങ്ങൾക്ക്: keralaarchives@gmail.com. ഫോൺ: 9074541449, 9745542160.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments