HealthKeralaNews

നെയിൽ പോളീഷ് മണക്കരുത്; അമിതോപയോ​ഗം അപകടം; മരണം വരെ സംഭവിച്ചേക്കാം

നെയിൽ പോളിഷിന്റെ അമിതോപയോ​ഗം അപകടം. പതിവായി നെയിൽ പോളിഷിന്റെ ഗന്ധം ശ്വസിക്കുന്നത് ആസ്ത്മയ്‌ക്കും ശ്വാസകോശ രോഗങ്ങൾക്കും കാരണമാകും. വയറിന് അസ്വസ്ഥതകൾ ഉണ്ടാക്കുകയും ദഹനപ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്യുന്നു. നെയിൽ പോളിഷാണ് ഇതിന് കാരണക്കാരനെന്ന് നാം അറിയുക പോലുമില്ല. കാൻസർ പോലുള്ള മാരക രോഗങ്ങളിലൂടെ പതിയെ ഇത് മരണത്തിലേക്ക് തള്ളിവിടുന്നു.

മാരകമായ പല വസ്തുക്കളാണ് നെയിൽ പോളിഷിൽ അടങ്ങിയിരിക്കുന്നത്. ഇത് ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി പലവിധത്തിലുള്ള അലർജി പ്രശ്‌നങ്ങളിലേക്ക് വഴി വയ്‌ക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ ഇത് വയറ്റിലാകാനും ഇടയുണ്ട്. പാൻക്രിയാറ്റിക് കാൻസർ പോലുള്ള മാരക രോഗങ്ങളിലേക്ക് ഇത് വഴിവയ്‌ക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

നെയിൽ പോളിഷിൽ ഫോർമാൽഡിഹൈഡ്, ഡിബിപി, ടൊളുവിൻ എന്നീ മാരക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇവ വയറ്റിലെത്തുന്നതാണ് ഗുരുതര രോഗങ്ങൾക്ക് കാരണം.

കുട്ടികൾക്ക് ഒരിക്കലും ഇത്തരത്തിൽ കെമിക്കലുകൾ അടങ്ങിയ നെയിൽ പോളിഷുകൾ ഇട്ടുകൊടുക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. മുതിർന്നവർ കെമിക്കലുകൾ ഇല്ലാത്ത നെയിൽ പോളിഷുകളും തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *