സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സെറ്റോയുടെ ആഭിമുഖ്യത്തിൽ ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചു. സമര പ്രഖ്യാപന കൺവെൻഷനുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ഇറക്കിയ നോട്ടിസാണ് ഇപ്പോൾ ചർച്ചാ വിഷയം.
ക്ഷാമബത്ത കുടിശിക ഇനത്തിൽ ഓരോ ജീവനക്കാരനും ലഭിക്കേണ്ട തുക എത്രയെന്ന് വ്യക്തമാക്കിയാണ് നോട്ടിസ് ഇറക്കിയത്. 23,000 അടിസ്ഥാന ശമ്പളമുള്ള ഓഫിസ് അറ്റൻഡന്റിന് ഡി.എ കുടിശിക ഇനത്തിൽ ലഭിക്കണ്ടത് 1,32,940 രൂപ. 12 ശതമാനം ഡി.എ ആണ് ഇപ്പോൾ ലഭിക്കുന്നത്. ലഭിക്കേണ്ടത് 31 ശതമാനവും. ആ ഇനത്തിൽ പ്രതിമാസ നഷ്ടം 4370 രൂപയാണ്. അടിസ്ഥാന ശമ്പളം എത്രയെന്ന് അറിയാവുന്ന ആർക്കും ക്ഷാമബത്ത കുടിശിക മൂലമുള്ള നഷ്ടം എത്രയെന്ന് ഈ നോട്ടിസിൽ നിന്ന് വ്യക്തമാകും.
ഈ പശ്ചാത്തലത്തിൽ ആണ് നോട്ടിസ് ശ്രദ്ധേയമായിരിക്കുന്നത്. നോട്ടിസ് തയ്യാറാക്കിയത് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം.എസും കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമനും ആണ്.
ക്ഷാമബത്ത നിഷേധത്തിലൂടെ മാത്രം ജീവനക്കാർക്ക് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നഷ്ടം അറിയാൻ ചുവടെയുള്ള ഫയൽ ഡൗൺലോഡ് ചെയ്യുക..
ജനുവരി 22ന് ജീവനക്കാരുടെ പണിമുടക്ക്
ഡി എ (19%), ലീവ് സറണ്ടർ, ശമ്പള പരിഷ്‌ക്കരണം- കുടിശ്ശികയാക്കിയ ആനുകൂല്യങ്ങൾ തിരികെ നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, 01/07/2024 മുതൽ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സർക്കാർ വിഹിതത്തോടെ മെഡിസെപ്പ് നടപ്പാക്കുക, പൊതു- ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക. സെക്രട്ടേറിയറ്റ് ദ്രോഹ ഭരണ പരിഷ്‌ക്കാര ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനുവരി 22ന് സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത്.
അനവധി പ്രക്ഷോഭങ്ങളിലൂടെ സംസ്ഥാന സർക്കാർ ജീവനക്കാർ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും എട്ടര വർഷക്കാലത്തെ ഇടതു ഭരണം കവർന്നെടുത്തിരിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. സർക്കാർ ജീവനക്കാർ ഇത്രത്തോളം ചവിട്ടിയരക്കപ്പെട്ട ഒരു കാലഘട്ടം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.
19% ഡി എ നിഷേധിച്ചും 2019ലെ ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക, 26മാസത്തെ 16% (Pre-revised), 78 മാസത്തെ 5% (Revised) ക്ഷാമബത്ത കുടിശ്ശിക, തുടങ്ങിയവ തട്ടിപ്പറിച്ചും, വാഗ്ദത്ത സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനസ്ഥാപിക്കാതെയും ഭവന വായ്പ ഇല്ലാതാക്കിയും, സർവ്വീസ് വെയിറ്റേജ് ഉൻമൂലനം ചെയ്തും, നഗര പരിഹാരബത്ത ആവിയാക്കിയും, ലീവ് സറണ്ടർ സ്വപ്നമാക്കിയും, മെഡിസെപ്പ് ഉഡായിപ്പാക്കിയും, 2024 ജൂലൈ മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തിന് നിയമിക്കേണ്ട ശമ്പള കമ്മീഷനെ വിസ്മൃതിയിലാഴ്ത്തിയും എൽ ഡി എഫ് ഭരണം ജീവനക്കാരെ ശ്വാസം മുട്ടിക്കുമ്പോൾ ജീവനക്കാരുടെ മുന്നിൽ പണിമുടക്കല്ലാതെ മറ്റൊരു മാർഗവുമില്ലെന്നായിരിക്കുന്നുവെന്ന് ആക്ഷൻ കൗൺസിൽ പറയുന്നു.
KSRTC ജീവനക്കാർക്ക് പക്ഷെ ഇതൊന്നും കൊടുക്കണ്ട…… അവന് കുമ്പിളിൽ കഞ്ഞി കൊടുത്താൽ മതി……
Hi…