Cinema

ത്രില്ലടിപ്പിച്ച് ടൊവിനോയുടെ ‘ഐഡന്റിറ്റി’ ട്രെയ്‌ലർ; ചിത്രം ജനുവരി രണ്ടിന് റിലീസ് | IDENTITY

ആക്ഷൻ രംഗങ്ങൾക്കും ഉദ്വേഗജനകമായ രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന ‘ഐഡന്റിറ്റി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം 2025 ജനുവരി 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

‘ഫോറെൻസിക്’ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും അഖിൽ പോളും അനസ് ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയി സി.ജെയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ തോമസിനും തൃഷ കൃഷ്ണനും പുറമേ, വിനയ് റായും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ടൊവിനോ തോമസ് ‘2018’, ‘എ.ആർ.എം.’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണിത്. തൃഷ കൃഷ്ണ ‘ലിയോ’ എന്ന ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രത്തിലും വിനയ് റായ് ‘ഹനുമാൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലും അഭിനയിച്ച ശേഷമാണ് ‘ഐഡന്റിറ്റി’യിൽ എത്തുന്നത്. ഈ സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു.

പുറത്തിറങ്ങിയ ട്രെയിലർ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും കൊണ്ട് സമ്പന്നമാണ്. ട്രെയിലറിലെ ആക്ഷൻ രംഗങ്ങളും ഓരോ ഫ്രെയിമും വളരെ ആകർഷകമാണ്. മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കിയ ഒരു സിനിമയായിരിക്കും ‘ഐഡന്റിറ്റി’ എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

‘ഐഡന്റിറ്റി’യുടെ ഓൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. വലിയ മുതൽമുടക്കുള്ള ഈ ചിത്രം ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തിയേറ്ററുകളിൽ എത്തിക്കും. ജി.സി.സി.യിലെ വിതരണാവകാശം ഫാഴ്സ് ഫിലിംസിനാണ്. അഖിൽ പോളും അനസ് ഖാനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ടൊവിനോ തോമസും തൃഷ കൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഐഡന്റിറ്റി’ക്കുണ്ട്. മന്ദിര ബേദി, അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. അഖിൽ ജോർജ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്: എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട് ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ-പ്രൊഡ്യൂസേഴ്സ്: ജി. ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വി.എഫ്.എക്സ്.: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ഗാനരചന: അനസ് ഖാൻ, ഡി.ഐ.: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം., സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി.ആർ.ഒ. & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Leave a Reply

Your email address will not be published. Required fields are marked *