ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് പ്രഖ്യാപിച്ച് സെറ്റോ! ജനുവരി 22നാണ് പണിമുടക്ക്

അന്നേ ദിവസം സിപിഐ സർവീസ് സംഘടനകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്

seto

സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു. ജനുവരി 22 നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സ്റ്റേറ്റ് എംപ്ലോയിസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻ ( സെറ്റോ) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ ഡിസംബർ 23 ന് വൈകുന്നേരം 3 മണിക്ക് അദ്ധ്യാപക ഭവനിൽ വച്ച് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്.

ക്ഷാമബത്ത, ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക, പ്രഖ്യാപിച്ച ഡി.എയുടെ 78 മാസത്തെ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങൾ തടഞ്ഞ സർക്കാർ നിലപാടാണ് പണിമുടക്കിലേക്ക് നയിച്ചത്. സർക്കാരിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ അഭിമുഖ്യത്തിലുള്ള സർവീസ് സംഘടനകൾ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 22 നാണ് അവരും പണിമുടക്ക് പ്രഖ്യാപിച്ചത്. കോൺഗ്രസും സി പി ഐ യും ഒരേ ദിവസം സർക്കാരിനെതിരെ പണിമുടക്ക് നടത്തുന്നു എന്ന രാഷ്ട്രിയ കൗതുകത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ് ജനുവരി 22 ലെ പണിമുടക്ക്.

ജോയിന്റ് കൗൺസിലും പണിമുടക്കിന്‌

സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കുമെന്ന് അധ്യാപക-സർവീസ് സംഘടനാ സമര സമിതി ജനറല്‍ കണ്‍വീനർ ജയശ്ചന്ദ്രൻ കല്ലിംഗല്‍. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൌണ്‍സിലിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് സമരം.

പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്‌ക്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

അധ്യാപക-സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയ റ്റിനു മുന്നിൽ നടത്തി വന്ന 36 മണിക്കൂർ രാപ്പകൽ സമരത്തിൽ സമാപന പ്രസംഗം നടത്തുമ്പോഴാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കഴിഞ്ഞ 2024-2025 വർഷത്തെ ബഡ്‌ജറ്റിൽ പങ്കാ ളിത്ത പെൻഷൻ പദ്ധതി തുടരുകയില്ലെന്നും പഴയ പെൻഷൻ പദ്ധതിയിലെ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തി പുതിയൊരു പദ്ധതി പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴും ജീവനക്കാരുടെ പെൻഷൻ വിഹിതം നിർബന്ധിതമായി പിരിച്ചെടുത്ത് പെൻഷൻ ഫണ്ട് മാനേജർമാർക്ക് നൽകുകയാണ്. മുൻകാല ഇടതുപക്ഷ ഗവൺമെന്റുകളിൽ നിന്ന് വ്യത്യസ്തമായി ക്ഷാമബത്ത കു‌ടിശിക പ്രഖ്യാപിക്കുമ്പോൾ മുൻകാല പ്രാബല്യത്തെ ക്കുറിച്ച് സൂചന നൽകാതെ ഉത്തരവുകളിറക്കി ജീവനക്കാരെ കുബളിപ്പിക്കുന്നു. സംസ്ഥാന വരുമാനത്തിന്റെ ഏറിയ പങ്കും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാണ് ഉപയോഗിക്കുന്നതെന്ന് ഉൾപ്പെടെയുള്ള വ്യാജ പ്രചരണങ്ങൾ നടത്തി ജീവനക്കാരെ അപമാനിക്കുകയാണ്.

ഈ സാഹചര്യത്തിൽ പണിമുടക്കമല്ലാതെ മറ്റു മാർഗങ്ങൾ മൂന്നിലില്ല. പണിമുടക്ക് നോട്ടീസ് നൽകി മുന്നോട്ടു പോകുമെന്നും അനുകൂല തീരുമാനമുണ്ടായില്ലാ എങ്കിൽ ജനുവരി 22 ന് പണിമുടക്കുമെന്നും അദ്ദേഹം അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments