
Kerala Government News
ക്ഷേമപെൻഷൻ: വീടുകളിൽ നേരിട്ട് വിതരണം ചെയ്യാൻ 10082 പേരെ നിയോഗിച്ചിട്ടുണ്ടെന്ന് കെ.എൻ. ബാലഗോപാൽ
ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ട് വിതരണം നടത്തുന്നതിന് 10082 പേരെ നിയോഗിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ, മറ്റ് വായ്പ സംഘങ്ങൾ എന്നിവ വഴി സാമൂഹ്യ സുരക്ഷ പെൻഷൻ വീടുകളിൽ നേരിട്ട് വിതരണം ചെയ്യുന്നതിന് ഒരു ഗുണഭോക്താവിന് 30 രൂപ നിരക്കിൽ ആണ് ഇവർക്ക് ഇൻസെൻ്റീവ് നൽകുന്നത്.
6 മാസത്തെ ഇൻസെൻ്റിവ് ഇവർക്ക് കുടിശികയാണ്. ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ട് വിതരണം ചെയ്യുന്നതിന് നൽകിയ ഇൻസെൻ്റിവ് തുകയുടെ വിശദാംശങ്ങൾ ചുവടെ:
2016-17 – 11.79 കോടി 2017-18 – 44.19 കോടി 2018-19- 28.42 കോടി 2019-20 -29.88 കോടി 2020-21- 50.61 കോടി 2021-22 -118.19 കോടി 2023-24-117.65 കോടി 2024-25 – 34.11 കോടി.
