
ലോക കേരള സഭ: പബ്ലിസിറ്റിക്ക് ചെലവായത് 2.69 കോടി! പണം അനുവദിച്ച് ഉത്തരവ് ഇറങ്ങി
ലോക കേരള സഭയുടെ പബ്ലിസിറ്റിക്ക് ചെലവായ 2.69 കോടി അനുവദിച്ചു. 2024 ജൂണ്‍ 13 മുതല്‍ 15 വരെയായിരുന്നു നാലാമത് ലോക കേരള സഭ സംഘടിപ്പിച്ചത്. ഇതിൻ്റെ പബ്ലിസിറ്റിക്ക് ചെലവായ തുകയാണ് അനുവദിച്ചത്.
വർക്ക് ഓർഡർ നൽകാതെ ആയിരുന്നു പബ്ലിസിറ്റി പരിപാടികൾ സംഘടിപ്പിച്ചത്. വർക്ക് ഓർഡർ നൽകി വേണം പരിപാടികൾ സംഘടിപ്പിക്കാൻ എന്നാണ് ചട്ടം. അടിയന്തര സാഹചര്യം പ്രമാണിച്ചാണ് വർക്ക് ഓർഡർ നൽകാതെ ചെയ്യേണ്ടി വന്നതെന്നാണ് സർക്കാർ ഭാഷ്യം.
വർക്ക് ഓർഡർ നൽകാത്ത നടപടി സാധൂകരിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയോടെ ഡിസംബർ 19 ന് പി.ആർ.ഡി ഉത്തരവ് ഇറക്കി. ഇതോടെ പബ്ലിസിറ്റിക്ക് ചെലവായ പണം നൽകുന്നതിനുള്ള തടസവും നീങ്ങി. പരസ്യത്തിന് 2.28 കോടിയും ഫീൽഡ് പബ്ളിസിറ്റിക്ക് 33.52 ലക്ഷവും പ്രസിദ്ധീകരണ വിഭാഗത്തിന് 7.21 ലക്ഷവും ആണ് ചെലവായത്. തടസം നീങ്ങിയതോടെ വിവിധ ഏജൻസികൾക്കും വ്യക്തികൾക്കും നൽകാനുള്ള പണം ഉടനെ ലഭിക്കും.

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും താമസിക്കുന്ന കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് പ്രവാസികള്‍ക്ക് എത്രത്തോളം ഗുണമുണ്ടായി എന്നുള്ള കാര്യത്തില്‍ ഉത്തരം ചുരുക്കമാണ്.
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.