വനമേഖലയില്‍ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന വനനിമയ ഭേദഗതി ബില്‍ സർക്കാർ എത്രയും പെട്ടെന്ന് പിൻവലിച്ച് കേരള ജനതയോട് മാപ്പ് പറയണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ.സി.ആർ. പ്രാണകുമാർ.
വനമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യുകയോ വളർത്തുമൃഗങ്ങളെ മേയ്ക്കുകകയോ പുൽ ഉത്പന്നങ്ങൾ ശേഖരിക്കുകയോ വനമേഖലയിൽ വസിക്കുന്ന ജനങ്ങൾക്കും അവർ ശേഖരിക്കുന്ന വിറകും കാട്ടുതേൻ ശേഖരവും വന ഉത്പന്നങ്ങളും വനമേഖലയിലൂടെ ഒഴുകുന്ന പുഴയിൽ മത്സ്യബന്ധനം നടത്തിയാലും യാതൊരു മുന്നറിയിപ്പുമില്ലാതെ വനവാസികളെ അറസ്റ്റ് ചെയ്യുകയും ഉയർന്ന തുക പിഴയായി ചുമത്തുകയും ചെയ്യുന്ന രീതിയിലാണ് നിലവില്‍ വനനിയമം ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നത്. ഇത് അംഗീകരിക്കാൻ ആകുന്നതല്ലെന്ന് സി.ആർ. പ്രാണകുമാർ ചൂണ്ടിക്കാട്ടി.
വന നിയമ ഭേദഗതി ബില്ലിന്റെ വിഞാപനം പിൻവലിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കർഷക കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി ചെങ്കൽ കൃഷിഭവന്റെ മുൻപിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രാണകുമാർ. തുടർന്ന് വന നിയമ ഭേദഗതി ബിൽ വിജ്ഞാപനത്തിൻ്റെ കോപ്പി കത്തിച്ചു.
നിയോജക മണ്ഡലം പ്രസിഡൻ്റ് പൊരന്നൂർ ബൈജു അധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി ആർ ഒ അരുൺ,അഡ്വ രഞ്ജിത് റാവു,കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ കുളത്തൂർ രാധാകൃഷ്ണൻ,എ.ക്ലമൻ്റ്,വൈ. യോവാസ്, മര്യാപുരം വിപിൻ രാജ്, ചെങ്കൽ ദിലിപ് ,സോമരാജ്, സച്ചിൻ മര്യാപുരം, പൊൻവിള വിജിൻ,ആന്റണികിരൺ, കടകുളം വിനു തുടങ്ങിയ നേതാക്കൾ സംസാരിച്ചു.