CPA: കൊമേഴ്‌സ് ബിരുദധാരികൾക്ക് ഉയർന്ന ശമ്പളത്തോടെ തൊഴിൽ സാധ്യതയുള്ള മേഖല

opportunities in the US accounting sector for commerce graduates

സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (Certified Public Accountant – CPA) രംഗത്തേക്ക് കൊമേഴ്‌സ് ബിരുദധാരികൾക്ക് എത്തിപ്പെടുവാൻ അവസരമൊരുക്കുകയാണ് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും. ഇന്ത്യയിലെ ചാർട്ടഡ് അക്കൗണ്ടന്റിന് സമാനമായ അമേരിക്കയിലെ പ്രൊഫഷണൽ യോഗ്യതയാണ് CPA. കൊമേഴ്‌സ് ബിരുദധാരികൾക്ക് ഉയർന്ന ശമ്പളത്തോടു കൂടി ഏറെ തൊഴിൽ സാധ്യതയുള്ള മേഖലയാണിത്.

CPA പ്രൊഫഷണലിസിന് നിലവിൽ ശരാശരി വാർഷിക ശമ്പളം 12 മുതൽ 18 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. കൊമേഴ്‌സ് ബിരുദധാരികൾക്ക് CPA പരീക്ഷാ പരിശീലനത്തോടുകൂടിയ യു.എസ്. ജനറലി അക്‌സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പിൾസിൽ (GAAP) ഒരു വർഷം ദൈർഘ്യമുള്ള PG Diploma കോഴ്‌സാണ് അസാപ് കേരളയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിക്കുന്നത്.

ഡിപ്ലോമ വഴി CPA പരീക്ഷയ്ക്കുള്ള പരിശീലനം പൂർത്തിയാകുന്നതിലൂടെ പരമാവധി ലഭിക്കുന്ന 35 അധിക അക്കാദമിക് ക്രെഡിറ്റ് കൂടി ചേരുമ്പോൾ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് (AICPA) അംഗീകൃത സി.പി.എ. പരീക്ഷ എഴുതാനുള്ള അമേരിക്കൻ ഗവണ്മെന്റ് നിഷ്‌കർഷിക്കുന്ന യോഗ്യത നേടാൻ കഴിയും.

ഈ കോഴ്‌സ് പൂർത്തിയാകുന്നതുവഴി ഇന്ത്യയിലും അമേരിക്കയിലും ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ലഭിക്കുന്നതാണ്. മികച്ച അദ്ധ്യാപകർ നേതൃത്വം നൽകുന്ന ഈ കോഴ്‌സ് പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് ബഹുരാഷ്ട്ര കമ്പനികളിൽ പ്ലേയ്‌സ്‌മെന്റ് നേടുവാനുള്ള അവസരങ്ങൾ ലഭിക്കും. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശീലനത്തിന് ധാരണയാകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 9745083015/ 9495999706.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments