ഗസറ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഗവ ഐ.ടി.ഐയില്‍ എംഎംവി ട്രേഡില്‍ എസ്.ഐ.യു.സി നാടാര്‍ വിഭാഗത്തിനും സി.എച്ച്.എന്‍.എം ട്രേഡില്‍ ഈഴവ വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെല്‍ഡര്‍ ട്രേഡില്‍ ഒ.ബി.സി, ഒ.സി വിഭാഗങ്ങള്‍ക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഡിസംബര്‍ 27ന് ഐ.ടി.ഐ ഓഫീസില്‍ വെച്ച് നടത്തുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. എംഎംവി, സി.എച്ച്.എന്‍.എം ട്രേഡുകളില്‍ രാവിലെ യഥാക്രമം 10.30നും 11.30നും വെല്‍ഡര്‍ ട്രേഡില്‍ ഉച്ചയ്ക്ക് 2 മണിക്കും അഭിമുഖം നടത്തും. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ www.cstaricalcutta.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0470 2622391.
വാക്ക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം: യുവജന കമ്മീഷൻ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ് തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 21ന് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് വച്ചാണ് ഇന്റർവ്യൂ. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേയ്ക്കാണ് നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്.
പത്താം ക്ലാസ് / തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ് ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയുടെ യോഗ്യത. ഡ്രൈവിംഗിൽ മുൻപരിചയം അഭികാമ്യം. പത്താം ക്ലാസ് പാസ്സായവർക്ക് ഓഫീസ് അറ്റന്റന്റ് ജോലിക്ക് അപേക്ഷിക്കാം.
ഡ്രൈവർ കം ഓഎ തസ്തികയുടെ രജിസ്ട്രേഷൻ 21ന് രാവിലെ 8 മുതൽ 9 വരെയും ഓഎ തസ്തികയിലേയ്ക്കുള്ള രജിസ്ട്രേഷൻ ഉച്ചയ്ക്ക് 12.30 മുതൽ 01.30 വരെയും നടക്കും. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാന ടെസ്റ്റും നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2308630
ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകൾ
കണ്ണൂർ: ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലുടെ ബ്ലോക്ക് തലത്തിലെ നിർവഹണത്തിനായി ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവർക്കാണ് അവസരം. തസ്തികകളുടെ പേര്, ഒഴിവ്, യോഗ്യത, വേതനം എന്ന ക്രമത്തിൽ –
1) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഫാംഎൽഎച്ച്) ഒഴിവ് – ഒന്ന്, യോഗ്യത- വിഎച്ച്എസ്‌സി അഗ്രികൾച്ചർ/ലൈവ് സ്റ്റോക്ക്, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
2) ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐബിസിബി-എഫ്‌ഐഎംഐഎസ്) ഒഴിവ്-ഒന്ന്, യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എംഎസ് വേഡ്, എക്‌സൽ), വനിതകൾ മാത്രം അപേക്ഷിച്ചാൽ മതി. 2024 ജൂൺ 30 ന് 35 വയസ്സിൽ കൂടാൻ പാടില്ല, വേതനം 15000 രൂപ.
3) ബ്ലോക്ക് കോ-ഓർഡിനേറ്റർ (നോൺ ഫാം എൽ എച്ച്), ബ്ലോക്ക് കോ-ഓർഡിനേറ്റർ (എസ്‌ഐഎസ്ഡി-ഡി ഡി യു ജി കെ വൈ), ഒഴിവ് – മൂന്ന്, യോഗ്യത-പിജി, 2024 ജൂൺ 30ന് 35 വയസ്സിൽ കൂടാൻ പാടില്ല. വേതനം 20000 രൂപ.
അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ/ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന. അപേക്ഷാ ഫോറം https://kudumbashree.org/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഡിസംബർ 24 വൈകീട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. പരീക്ഷാ ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കണ്ണൂർ ജില്ല എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിഡിയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വിലാസം: ജില്ലാമിഷൻ കോ-ഓഡിനേറ്റർ കുടുംബശ്രീ ജില്ലാമിഷൻ ബി എസ് എൻ എൽ ഭവൻ മൂന്നാം നില, റബ്കോ ബിൽഡിംഗിന് സൗത്ത് ബസാർ, കണ്ണൂർ, ഫോൺ – 0497 2702080