
News
പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു
ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യയാണ്.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3–ാം വർഷ എംഡി വിദ്യാർഥിനിയാണ്. ചന്തിരൂർ ഹൈടെക് ഓട്ടമൊബൈൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകളാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഖബറടക്കം നടത്തി.