വന്യമൃഗ സംഘർഷം കുറയ്ക്കാൻ: ബജറ്റിൽ പറഞ്ഞത് 49 കോടി; കെ.എൻ. ബാലഗോപാൽ അനുവദിച്ചത് 22 കോടി

AK Saseendran KN Balagopal human-wildlife conflict

വന്യമൃഗ ആക്രമണങ്ങൾ സംസ്ഥാനത്ത് വർദ്ധിക്കുമ്പോഴും ഒന്നും ചെയ്യാതെ സർക്കാർ. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളൻതണ്ണിക്കടുത്താണ് സംഭവം.

ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എൽദോസ് (45) ആണ് കൊല്ലപ്പെട്ടത്. എൽദോസിനെ റോഡിൽ മരിച്ച നിലയിലാണ് കണ്ടെത്തിത്. ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി. ബസിൽ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എൽദോസിനെ ആക്രമിച്ചത്. ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷന് അരകിലോമീറ്റർ അകലെയാണ് സംഭവം.

1000 പേരാണ് പിണറായി സർക്കാരിൻ്റെ കാലത്ത് വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. വന്യമൃഗ സംഘർഷങ്ങൾ വർദ്ധിക്കുമ്പോഴും അത് കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കായി ധനവകുപ്പ് ഫണ്ട് അനുവദിക്കുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

മനുഷ്യ വന്യമൃഗ സംഘർഷ ലഘൂകരണ മാർഗ്ഗങ്ങൾക്കായി 48.85 കോടിയാണ് ഈ സാമ്പത്തിക വർഷം ബജറ്റിൽ കെ. എൻ. ബാലഗോപാൽ വകയിരുത്തിയത്. അനുവദിച്ചതാകട്ടെ 21.82 കോടിയും. പ്ലാനിംഗ് ബോർഡിൻ്റെ കണക്ക് പ്രകാരം ചെലവഴിച്ചത് 44.67 ശതമാനം മാത്രമാണ്.

മനുഷ്യ വന്യമൃഗ സംഘർഷ ലഘൂകരണ മാർഗ്ഗങ്ങളെ പറ്റി ബജറ്റിൽ കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ചത് ഇങ്ങനെ: “ഇതിന് വേണ്ടി 48.85 കോടി വകയിരുത്തുന്നു. ഭയാനകമായ രീതിയിൽ മനുഷ്യ വന്യ മൃഗ സംഘർഷങ്ങൾ വർദ്ധിച്ചു വരുന്നു. കൃഷിനാശവും മനുഷ്യർക്കും കന്നുകാലികൾക്കും വന്യ മൃഗങ്ങളിൽ നിന്നും നേരിടേണ്ടി വരുന്ന ആക്രമണവും വനാതിർത്തികളിൽ അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ്.

വന്യ ജീവി സങ്കേതങ്ങൾ മെച്ചപ്പെടുത്തുക, നിർമ്മാണ പ്രവൃത്തികൾ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ നവീകരിക്കുക, ദ്രുതകർമ സേനകൾ ശക്തിപ്പെടുത്തുക, പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുക, മൃഗങ്ങളുടെ വരവിനെയും ആക്രമണത്തെയും കുറിച്ച് മുന്നറിയിപ്പ് നൽകുക, വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നുള്ള രക്ഷാമാർഗങ്ങൾ അവലംബിക്കുക തുടങ്ങിയ പ്രവൃത്തികൾക്കാണ് ഊന്നൽ നൽകുന്നത്. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള എല്ലാ മനുഷ്യ വന്യ മൃഗ സംഘർഷ ലഘൂകരണ നടപടികളും ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും. മനുഷ്യ വന്യമൃഗ സംഘർഷങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യം”.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments