InternationalNews

റഷ്യൻ ആണവ സംരക്ഷണ സേനാ മേധാവി കൊല്ലപ്പെട്ടു

ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് സ്ഫോടനത്തിൽ മോസ്‌കോയിൽ ആണവ സംരക്ഷണ സേനയുടെ ചുമതലയുള്ള മുതിർന്ന റഷ്യൻ ജനറൽ കൊല്ലപ്പെട്ടതായി റഷ്യയുടെ അന്വേഷണ സമിതി അറിയിച്ചു.

റഷ്യയുടെ ന്യൂക്ലിയർ, ബയോളജിക്കൽ, കെമിക്കൽ പ്രൊട്ടക്ഷൻ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനൻ്റ് ജനറൽ ഇഗോർ കിറില്ലോവ്, ക്രെംലിനിൽ നിന്ന് ഏഴ് കിലോമീറ്റർ തെക്കുകിഴക്കായി ഒരു ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന് മുന്നിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു.

“റഷ്യൻ ഫെഡറേഷൻ്റെ സായുധ സേനയുടെ റേഡിയേഷൻ, കെമിക്കൽ, ബയോളജിക്കൽ പ്രൊട്ടക്ഷൻ സേനയുടെ തലവൻ ഇഗോർ കിറിലോവും അദ്ദേഹത്തിൻ്റെ സഹായിയും കൊല്ലപ്പെട്ടു,” അന്വേഷണ സമിതി പറഞ്ഞു.

റഷ്യൻ ടെലിഗ്രാം ചാനലുകളിൽ പോസ്റ്റ് ചെയ്ത ഫോട്ടോഗ്രാഫുകളിൽ അവശിഷ്ടങ്ങൾ നിറഞ്ഞ ഒരു കെട്ടിടത്തിൻ്റെ തകർന്ന പ്രവേശന കവാടവും രക്തം പുരണ്ട മഞ്ഞിൽ കിടക്കുന്ന രണ്ട് മൃതദേഹങ്ങളും കാണാം..

റേഡിയോ ആക്ടീവ്, കെമിക്കൽ, ബയോളജിക്കൽ ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രത്യേക സേനയാണ് റഷ്യയുടെ റേഡിയോ ആക്ടീവ്, കെമിക്കൽ, ബയോളജിക്കൽ ഡിഫൻസ് ട്രൂപ്പുകൾ, RKhBZ എന്നറിയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *