‘കൂടെ ജോലി ചെയ്യുന്നവർ പണി തന്നു’: ആത്മഹത്യ ചെയ്ത വിനീതിന്റെ അവസാന സന്ദേശം

Vineeth Police commando death
വിനീത്

മലപ്പുറം അരീക്കോട് എംഎസ്പി (Military Security and Police Camp) ക്യാമ്പിൽ സ്വയം വെടിവെച്ചുമരിച്ച പോലീസ് കമാന്റോ വിനീതിന്റെ അവസാന വാട്ട്‌സ്ആപ്പ് സന്ദേശം പുറത്ത്. മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളാണ് മെസ്സേജിലുള്ളത്. ആത്മഹത്യ കുറിപ്പിലും ഇക്കാര്യങ്ങൾ തന്നെയാണ് ആവർത്തിക്കുന്നത്.

ഇന്നലെ രാത്രി എട്ടരയോടെയാണ് വയനാട് കൽപറ്റ സ്വദേശി വിനീത് ആരീക്കോട്ടെ എംഎസ്പി ക്യാമ്പിൽ എ.കെ. 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് മരിച്ചത്. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 36 വയസ്സായിരുന്നു വിനീതിന്.

പരിശീലനത്തിന്റെ ഭാഗമായുള്ള കായിക പരീക്ഷയിൽ വിനീത് പരാജയപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് വിനീതിന്റെ ആത്മഹത്യക്കുറിപ്പിലും വാട്സാപ് സന്ദേശത്തിലും പറയുന്നത്. കൂടെ ജോലിചെയ്യുന്നവർ ചതിച്ചതായും വിനീത് പറയുന്നുണ്ട്. ‘കൂടെ പണിയെടുത്ത് കൂടെയുള്ളവർക്ക് പണി കൊടുക്കുന്നവരുണ്ട്’ എന്നാണു ആരോപിക്കുന്നത്.

പരിശീലനത്തിന്റെ ഭാഗമായുള്ള ഓട്ടത്തിലാണു വിനീത് പരാജയപ്പെട്ടത്. ഓട്ടത്തിൽ പരാജയപ്പെട്ടതിനാൽ അവധി ലഭിച്ചില്ലെന്നാണു വിവരം. ശാരീരിക പ്രശ്‌നങ്ങളുള്ളതിനാലാണ് നിശ്ചിത സമയത്ത് ഓടിയെത്താനാകാത്തതെന്നും, ട്രാക്ക് മാറിയെന്നും വിനീത് അവസാന സന്ദേശത്തിൽ പറയുന്നു. ഓട്ടത്തിനുള്ള സമയം വർധിപ്പിക്കണമെന്നും ബന്ധുവിന് അയച്ച സന്ദേശത്തിൽ പറയുന്നുണ്ട്.

തന്റെ വാട്സാപ് സന്ദേശം പരിശീലന ചുമതലയുള്ള ഉദ്യോഗസ്ഥനെയും സഹപ്രവർത്തകരെയും കാണിക്കണമെന്നും വിനീത് ബന്ധുവിനോട് നിർദ്ദേശിക്കുന്നുണ്ട്. തനിക്ക് ലഭിച്ച മെമ്മോയ്ക്ക് മറുപടിയായി സർവീസിൽ കയറിയ കാലം മുതലുള്ള കാര്യങ്ങൾ വിനീത് എഴുതിവച്ചിരുന്നു.

ദീർഘകാലമായി അവധി ലഭിക്കാത്തതാണു ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. വിനീതിന്റെ ഭാര്യ മൂന്ന് ഗർഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീത് എന്നു സഹപ്രവർത്തകർ പറഞ്ഞു. മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായുള്ള എസ്ഒജിക്കു പരിശീലനം നൽകുന്ന കേന്ദ്രത്തിലാണു സംഭവം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments