മെഡിസെപ്പിൽ നിരസിച്ചത് 69,433 ക്ലെയിമുകളെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 8,33,302 ക്ലെയിം റിപ്പോർട്ട് ചെയ്തതിൽ 7,57,561 ക്ലെയിം അംഗീകരിച്ചു.
മെഡിസെപ്പ് ധാരണ പത്രത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്തത് സംബന്ധിച്ച വിചിത്ര വാദമാണ് കെ.എൻ. ബാലഗോപാൽ ഉന്നയിക്കുന്നത്. സാങ്കേതിക കാരണങ്ങളാൽ ധാരണപത്രം രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിച്ചില്ലെന്നതാണ് ബാലഗോപാലിൻ്റെ വാദം.
രജിസ്ട്രേഷൻ ചെയ്തില്ലെങ്കിലും സർക്കാരും ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയും തമ്മിൽ ധാരണപത്രം ഒപ്പ് വച്ചിരുന്നു. ഇതിനെ കുറിച്ച് നിയമ വകുപ്പിൻ്റെ അഭിപ്രായം ഇങ്ങനെ “ഒരു ധാരണ പത്രം 1872 ലെ ഇന്ത്യൻ കരാർ നിയമത്തിലെ 10-ാം വകുപ്പിൻ്റെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ, ആ ധാരണ പത്രം നിയമപരമായി ബാദ്ധ്യസ്ഥമായിരിക്കും. നാമപദം എന്ത് തന്നെയായിരുന്നാലും ആ പ്രമാണത്തിലെ ഉള്ളടക്കവും അതിലെ ഉദ്ദേശവുമാണ് ആയതിനെ നിയമപരമാക്കി തീർക്കുന്നത് “.
എം.കെ. മുനീർ എംഎൽഎയുടെ ചോദ്യത്തിനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിയമസഭ മറുപടി
ചോദ്യം: മെഡിസെപിൽ ഇനി എത്ര അപേക്ഷകളിന്മേലാണ് ക്ലെയിം നൽകാനുള്ളതെന്ന് വിശദമാക്കുമോ
ഉത്തരം: മെഡിസെപ് പദ്ധതി തുടങ്ങി നാളിതുവരെ 8,33,302 ക്ലെയിം റിപ്പോർട്ട് ചെയ്തതിൽ 7,57,561 പേരുടെ ക്ലെയിം അംഗീകരിക്കുകയും 69,433 ക്ലെയിമുകൾ നിരസിക്കുകയും ചെയ്തിട്ടുണ്ട്.
ചോദ്യം: സർക്കാരും ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയും തമ്മിൽ ധാരണപത്രം ഒപ്പു വച്ചിരുന്നോ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ?
ഉത്തരം: സർക്കാരും ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയും തമ്മിൽ ധാരണപത്രം ഒപ്പു വച്ചിരുന്നു. സാങ്കേതിക കാരണങ്ങളാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ല. ഒരു ധാരണപത്രം 1872 -ലെ ഇന്ത്യൻ കരാർ നിയമത്തിലെ 10-ാം വകുപ്പിന്റെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെങ്കിൽ, ആ ധാരണപത്രം നിയമപരമായി ബാധ്യസ്ഥമായിരിക്കും. നാമപദം എന്ത് തന്നെയായിരുന്നാലും ആ പ്രമാണത്തിലെ ഉള്ളടക്കവും അതിലെ ഉദ്ദേശ്യവുമാണ് ആയതിനെ നിയമപരമാക്കി തീർക്കുന്നത് എന്ന് നിയമ വകുപ്പ് ഇതിന്മേൽ അഭിപ്രായം നൽകിയിട്ടുണ്ട്.
ചോദ്യം: ധാരണപത്രം രജിസ്റ്റർ ചെയ്യാതെയാണോ പദ്ധതി നടപ്പിലാക്കിയതെന്നും എങ്കിൽ അത് നിയമവിരുദ്ധ നടപടിയല്ലേ എന്നും വ്യക്തമാക്കുമോ?