ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്റ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ (DCOMA) എന്ന പ്രായോഗിക പരിശീലന പരിപാടിയുടെ അടുത്ത ബാച്ച് ജനുവരിയിൽ ആരംഭിക്കും. രജിസ്‌ട്രേഷനും വിശദവിവരങ്ങൾക്കും, എൽ.ബി.എസ്. പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: www.lbt.ac.in, ഫോൺ: +91 9447329978, 0471-2349232/2343395.
സിവിൽ സർവീസ് അഭിമുഖത്തിന് സൗജന്യ പരിശീലനം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ അടോപ്ഷൻ സ്കീം’ പ്രകാരം യു.പി.എസ്.സി 2024-ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് സൗജന്യ അഭിമുഖ പരിശീലനം നൽകുന്നു. പരിശീലനത്തിനായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ന്യുഡൽഹിയിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് കേരള ഹൗസിൽ സൗജന്യ താമസ – ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയർ / ട്രെയിൻ ടിക്കറ്റ് എന്നിവ നൽകും. കേരള ഹൗസിൽ താമസത്തിനായി നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 8281098863, 8281098862.
കിറ്റ്സിൽ സൗജന്യ കോഴ്സുകൾക്ക് അപേക്ഷിക്കാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) നടത്തുന്ന സ്കോളർഷിപ്പോടുകൂടിയ ഹ്രസ്വകാല സൗജന്യ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്, മൾട്ടി -ക്യൂസിൻകുക്ക് കോഴ്‌സ്, സ്കോളർഷിപ്പോടെ സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന മൾട്ടിസ്കിൽ ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്‌സ് എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുന്ന കോഴ്സ് , യോഗ്യത, മേൽവിലാസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ഡയറക്ടർ, കിറ്റ്സ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ വെള്ളപേപ്പറിൽ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി: ഡിസംബർ 19. വിവരങ്ങൾക്ക്: www.kittsedu.org . ഫോൺ : +91 471 2329468 / 2329539 / 2339178
വിദ്യാസമുന്നതി പദ്ധതിയിൽ അപേക്ഷിക്കാം
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ, എൻജിനീയറിങ്ങ്, നിയമ (LAW) പഠനം, കേന്ദ്ര സർവകലാശാല (CUET) പ്രവേശനം (ബിരുദ & ബിരുദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷകൾ, സിവിൽ സർവീസസ്, ബാങ്ക് / എസ്.എസ്.സി / പി.എസ്.സി / യു.പി.എസ്.സി / മറ്റിതര മത്സര പരീക്ഷകൾ / വിവിധ യോഗ്യത നിർണയ പരീക്ഷകൾ (NET / SET / KTET / CTET etc) തുടങ്ങിയവയുടെ പരിശീലനത്തിന് ധനസഹായം ലഭിക്കും. അപേക്ഷകൾ ഡിസംബർ 31 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.kswcfc.org