ക്ഷാമബത്ത കുടിശിക: ശമ്പള കുറവ് കണക്കാക്കിയിട്ടില്ലെന്ന് കെ.എൻ. ബാലഗോപാൽ

KN Balagopal Kerala Finance Minister Dearness Allowance Arrear

ക്ഷാമബത്ത കുടിശിക (DA Arrear) ലഭിക്കാത്തത് മൂലം ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിലുള്ള കുറവ് ധനവകുപ്പ് കണക്കാക്കിയിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പേഴ്സണൽ സ്റ്റാഫുകൾക്ക് സർക്കാർ ജീവനക്കാരുടെ നിരക്കിലെ ക്ഷാമബത്ത (Dearness allowance) യാണ് നൽകുന്നതെന്ന് വ്യക്തമാക്കിയ ബാലഗോപാൽ ജഡ്ജിമാർക്കും ഐഎഎസുകാർക്കും ക്ഷാമബത്ത കുടിശിക ഇല്ലെന്നും പറഞ്ഞു.

കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ നിയമസഭ ചോദ്യത്തിനാണ് ധനമന്ത്രിയുടെ മറുപടി.

ചോദ്യം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമ ബത്ത കുടിശികയുണ്ടെന്നും അറിയിക്കാമോ?

ഉത്തരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും / വിരമിച്ച സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും (യു.ജി.സി/എ.ഐ.സി.ടി.ഇ/ മെഡിക്കൽ എഡ്യൂക്കേഷൻ സ്‌കീമിൽ ഉൾപ്പെട്ടവർ ഒഴികെ) 01.07.2021 മുതൽ ആകെ 19% ക്ഷാമബത്ത / ക്ഷാമാശ്വാസം നല്കാനുണ്ട്. യു.ജി.സി/എ.ഐ.സി.ടി.ഇ/മെഡിക്കൽ എഡ്യൂക്കേഷൻ സ്‌കീമിൽ ഉൾപ്പെട്ട അദ്ധ്യാപകർക്ക് / പെൻഷൻകാർക്ക് 01.01.2022 മുതൽ ആകെ 19% ക്ഷാമബത്ത / ക്ഷാമാശ്വാസം നല്കാനുണ്ട്.

ചോദ്യം: വിരമിച്ച സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എന്ന് മുതലുള്ള ഡി.ആർ നൽകാനുണ്ടെന്നും എത്ര ശതമാനം ഡി.ആർ കുടിശികയുണ്ടെന്നും അറിയിക്കാമോ?

ഉത്തരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും / വിരമിച്ച സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും (യു.ജി.സി/എ.ഐ.സി.ടി.ഇ/ മെഡിക്കൽ എഡ്യൂക്കേഷൻ സ്‌കീമിൽ ഉൾപ്പെട്ടവർ ഒഴികെ) 01.07.2021 മുതൽ ആകെ 19% ക്ഷാമബത്ത / ക്ഷാമാശ്വാസം നല്കാനുണ്ട്. യു.ജി.സി/എ.ഐ.സി.ടി.ഇ മെഡിക്കൽ എഡ്യൂക്കേഷൻ സ്‌കീമിൽ ഉൾപ്പെട്ട അദ്ധ്യാപകർക്ക്/ പെൻഷൻകാർക്ക് 01.01.2022 മുതൽ ആകെ 19% ക്ഷാമബത്ത / ക്ഷാമാശ്വാസം നല്കാനുണ്ട്.

ചോദ്യം: സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നും അറിയിക്കാമോ?

ഉത്തരം: കുടിശികയില്ല

ചോദ്യം: സംസ്ഥാനത്ത് ഹൈക്കോടതി, ജില്ലാ കോടതി മുൻസിഫ് കോടതി എന്നിവിടങ്ങളിലുള്ള ജഡ്ജി, മജിസ്‌ട്രേറ്റ് തുടങ്ങിയവർക്ക് എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നും പ്രത്യേകം അറിയിക്കാമോ?

ഉത്തരം: കുടിശികയില്ല.

ചോദ്യം: സംസ്ഥാനത്തെ ഗവർണർ, മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, ക്യാബിനറ്റ് പദവിയുള്ള മറ്റ് വ്യക്തികൾ തുടങ്ങിയവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് എന്ന് മുതലുള്ള ക്ഷാമബത്ത നൽകാനുണ്ടെന്നും എത്ര ശതമാനം ക്ഷാമബത്ത കടിശികയുണ്ടെന്നും അറിയിക്കാമോ?

ഉത്തരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ തുടങ്ങിയവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് സർക്കാർ ജീവനക്കാർക്ക് നല്കുന്ന ക്ഷാമബത്ത നിരക്ക് തന്നെയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഗവർണർ, ക്യാബിനറ്റ് പദവിയുള്ള മറ്റ് വ്യക്തികൾ തുടങ്ങിയവരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ക്ഷാമബത്ത വിവരങ്ങൾ ശേഖരിച്ച് വരുന്നു.

ചോദ്യം: ക്ഷാമബത്ത കുടിശിക ലഭ്യമാക്കാത്തതിനാൽ പ്രതിമാസം മൊത്ത ശമ്പളത്തിന്റെ എത്ര ശതമാനം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കുറവുണ്ടാകുന്നുണ്ട് എന്ന് അറിയിക്കാമോ?

ഉത്തരം: കണക്കാക്കിയിട്ടില്ല

ചോദ്യം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ഏറ്റവും ഒടുവിൽ അനുവദിച്ച ക്ഷാമബത്ത ആകെ കുടിശികയുടെ എത്ര ശതമാനമാണെന്നും ആയത് കുടിശികയായ തീയതി മുതലുള്ളത് ലഭ്യമാക്കിയിട്ടുണ്ടോ എന്നും അറിയിക്കാമോ?

ഉത്തരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും (യു.ജി.സി / എ.ഐ.സി.ടി.ഇ / മെഡിക്കൽ എഡ്യൂക്കേഷൻ സ്കീമിൽ ഉൾപ്പെട്ടവർ ഒഴികെ) ആകെ കുടിശികയുടെ 9.5% ഉം യു.ജി.സി / എ.ഐ.സി.ടി.ഇ / മെഡിക്കൽ എഡ്യൂക്കേഷൻ സ്കീമിൽ ഉൾപ്പെട്ട അദ്ധ്യാപകർക്ക് 42.42% ഉം ആണ് അനുവദിച്ചിട്ടുള്ളത്. ആയത് 01.04.2024 മുതലാണ് ലഭ്യമാക്കിയിട്ടുള്ളത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments