അല്ലു അർജുൻ ജയിൽ മോചിതനായി

Allu arjun

പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരു യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുൻ, ഒരു രാത്രി ജയിലിൽ കഴിഞ്ഞ ശേഷം രാവിലെ പുറത്തിറങ്ങി. വൈകുന്നേരം ജാമ്യം ലഭിച്ചെങ്കിലും, ഹൈക്കോടതിയുടെ ഉത്തരവിന്റെ ഒറിജിനൽ പകർപ്പ് ലഭിക്കാത്തതിനാൽ അദ്ദേഹത്തെ ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയിരുന്നു.

അതേസമയം, മരിച്ച യുവതിയുടെ ഭർത്താവ് ഭാസ്കർ, അല്ലു അർജുനെതിരായ പരാതി പിൻവലിക്കുമെന്ന് അറിയിച്ചു. അദ്ദേഹം പറയുന്നത്, പുഷ്പ 2 കാണണമെന്ന മകന്റെ ആഗ്രഹപ്രകാരമാണ് ഭാര്യ തിയേറ്ററിൽ എത്തിയതെന്നും, ഈ സംഭവത്തിൽ അല്ലു അർജുന് കുറ്റമില്ലെന്നുമാണ്. ഭാസ്കർ തന്നെയാണ് ഭാര്യയുടെ മരണത്തിന് ശേഷം അല്ലുവിനെതിരെ പരാതി നൽകിയതെങ്കിലും, ഇപ്പോൾ തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ്.

അല്ലു അർജുന്റെ അറസ്റ്റിനെ തുടർന്ന് സിനിമയ്ക്കും രാഷ്ട്രീയത്തിനും അദ്ദേഹത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ബന്ധുവായ നടൻ ചിരഞ്ജീവി അല്ലുവിനെ സന്ദർശിച്ചിരുന്നു. എന്നാൽ തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ അല്ലുവിന്റെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തി.

ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ലഭിച്ചിട്ടും അല്ലു അർജുനെ പുറത്തിറക്കാത്തതിൽ ജയിൽ അധികൃതർ ഉത്തരം പറയേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അശോക് റെഡ്ഡി വ്യക്തമാക്കി. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും, ഉത്തരവ് വൈകി എത്തിയതിനാലാണ് അല്ലുവിന് ഒരു രാത്രി ജയിലിൽ കഴിയേണ്ടി വന്നത്.

നടനാണെങ്കിലും അല്ലു അർജുനും ഒരു പൗരനാണെന്നും, ജീവിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments