Kerala Government News

Norka Roots: പെൻഷൻ പ്രായം ഉയർത്തിയത് ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ; ഉത്തരവിറങ്ങി

നോർക്ക റൂട്ട്‌സിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്നും 60 ആക്കി ഉത്തരവിറങ്ങി. നോർക്കയിലെ ജീവനക്കാരിൽ ഭൂരിപക്ഷം പേരും 40 വയസ്സിനും 50 വയസ്സിനും മുകളിൽ പ്രായമുള്ളവരാണെന്നും, ഇവർക്ക് സർവീസ് കാലാവാധി കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് പെൻഷൻ പ്രായം വർദ്ധിപ്പിച്ചിരിക്കുന്നത്.

നോർക്ക ജീവനക്കാർക്ക് നിലവിൽ ഇ.പി.എഫ് പെൻഷൻ മാത്രമാണ് ലഭിക്കുന്നത്. സ്ഥാപനത്തിന്റെ സാഹചര്യവും ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്ന ആനുകൂല്യവും കണക്കിലെടുക്കുമ്പോൾ പെൻഷൻ പ്രായം 60 വയസ്സാക്കണമെന്ന് നോർക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കത്തിലെ ആവശ്യം പരിഗണിച്ചാണ് വിരമിക്കൽ പ്രായം 58 ൽ നിന്ന് 60 ആക്കിയിരിക്കുന്നത്.

നോർക്ക റൂട്ട്‌സിലെ 27.08.2005 തീയതിയിലെ പതിനാലാമത് ബോർഡ് മീറ്റിംഗ് അംഗീകരിച്ച സർവ്വീസ് റൂൾ അനുസരിച്ച് ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസ്സായിരുന്നതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. സംസ്ഥാനത്തെ ചില പൊതുമേഖല സ്ഥാപനങ്ങളിൽ നിലവിൽ 58- വയസ്സിന് മുകളിൽ പെൻഷൻ പ്രായം നിലനിൽക്കുന്നുണ്ടെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.

Norka Roots Pension raised order issued Kerala government

പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും പ്രവാസികളുടെ വിഭവങ്ങളും വൈദഗ്ധ്യവും ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വ്യവസായിക വികസനത്തിന് ഊന്നൽ നൽകുക. വിദേശ മലയാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കുവാനും ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ അസോസിയേഷനുകൾ, സംഘടനകൾ, കേരളീയരുടെ ഗ്രൂപ്പുകൾ ഇവയൊക്കെ ഒറ്റ കുടക്കീഴിൽ കൊണ്ടു വന്ന് സംസ്ഥാനത്തിന്റെ സർവ്വോന്മുഖമായ വികസനത്തിന് വിദേശ മലയാളികളുടെ സംഭാവന ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരളീയ പ്രവാസികാര്യ വകുപ്പിനു കീഴിൽ രൂപീകൃതമായ സ്ഥാപനമാണ് നോർക്ക റൂട്ട്‌സ്.

നോർക്ക റൂട്ട്‌സ് പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും പുറമേ വിദേശത്തു ജോലി ചെയ്തു വരുന്ന പ്രവാസികൾക്കും വിദേശത്തു പഠനാവിശ്യത്തിനു പോകുന്ന വിദ്യാർത്ഥികൾക്കും അടിയന്തര ആവശ്യങ്ങളിൽ ഇടപെട്ടു വരുന്നു. കൂടതെ വിദേശത്ത് ജോലിയ്ക്കും പ്രവാസത്തിനുമായി തയ്യാറെടുക്കുന്നവർക്കും സഹായകരമായി നിരവധി പദ്ധതികൾ നോർക്ക-റൂട്ട്‌സ് നടപ്പിലാക്കി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *