തിരുവനന്തപുരം: ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ 15 ഒഴിവുകൾ. കെ.എൻ. ബാലഗോപാലിന്റെ ധനകാര്യ വകുപ്പിലാണ് 15 ഒഴിവുകൾ. തിരുവനന്തപുരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താൽക്കാലിക നിയമനം നടത്താനാണ് തീരുമാനം.
എംപ്ലോയ്‌മെന്റ് ഓഫിസർ പട്ടിക മന്ത്രി കെ.എൻ. ബാലഗോപാലിന് സമർപ്പിച്ചിട്ടുണ്ട്. ഡിസംബർ 16 മുതൽ 20 വരെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ വച്ച് ഉദ്യോഗാർത്ഥികളുടെ അഭിമുഖ പരീക്ഷ നടത്തും. രാവിലെ 10.15 മുതൽ ഉച്ചക്ക് 2 മണി വരെയാണ് അഭിമുഖം നടത്തുക. ഇതിനു വേണ്ടി 12 അംഗ ഇന്റർവ്യു ബോർഡ് രൂപീകരിച്ചു.
ജോയിന്റ് സെക്രട്ടറി രാജേഷ് അന്തോളി, ഡെപ്യൂട്ടി സെക്രട്ടറി എ.സി ഉബൈദുള്ള എന്നിവരാണ് ഇന്റർവ്യു ബോർഡ് ചെയർമാൻമാർ. ഡപ്യൂട്ടി സെക്രട്ടറി ജി.ആർ ശ്രീജയാണ് ചെയർപേഴ്‌സൺ. 3 അണ്ടർ സെക്രട്ടറിമാർ, 2 അക്കൗണ്ട്‌സ് ഓഫിസർമാർ, 4 സെക്ഷൻ ഓഫിസർമാർ എന്നിവർ ഇന്റർവ്യു ബോർഡിലെ അംഗങ്ങൾ ആണ്.
ഇന്റർവ്യു ബോർഡിലെ 12 പേരും ഭരണകക്ഷി സർവീസ് സംഘടന അംഗങ്ങൾ ആണെന്നത് പേരിനൊരു ഇന്റർവ്യു എന്ന ആശങ്ക വർദ്ധിപ്പിക്കുന്നു. സഖാക്കൾക്ക് പിൻവാതിലൂടെ സെക്രട്ടറിയേറ്റിൽ ജോലി തരപ്പെടുത്താനുള്ള നീക്കമാണിതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Abdulgafoor
ഒരു പണിയും എടുക്കാതെ വെറുതെ വായാടിത്തരം പറഞ്ഞിരിക്കുന്ന MLA മാരുടെ പെൻഷൻ കൊടുത്തിലെങ്കിലും കുഴപ്പമില്ല ഗോപാലാ പെരും ചൂടത്ത് നിന്ന് പണിയെടുത്ത പാചകത്തൊഴിലാളികളുടെ പണിയെടുത്ത രണ്ട് മാസത്തെ ശബളം നീ ഇതുവരെ കൊടുത്തില്ലല്ലോ ഗോപാലാ അതാദ്യം കൊടുത്ത് തീർക്ക് അവരൊക്കെ ഭയങ്കര പ്രാരാബദത്തിലാണ് അതൊന് ആദ്യം കൊടുത്ത് തീർക്ക് അതിനെക്കുറിച്ചെന്താണ് നീ ഒന്നും ഉരിയാടാത്തത് കാരണം നിയും നിന്റെ കുടുംബവും ഒരു ബുദ്ധിമുട്ടുമില്ലാതെ എല്ലാ സുഖ സൗകര്യങ്ങും ആസ്വദിച്ചിട്ടാണല്ലോ ജീവിതം അത് കൊണ്ട് നിന്ക്കത് മനസ്സിലാക്കാൻ കഴിയില്ല നി ഒന്നും ഈ വകുപ്പ് കൈകാര്യം ചെയ്യാൻ യോഗ്യനല്ല ഗോപാലാ പാവപ്പെട്ടവന്റെ ദുരിതം മനസ്സിലാക്കാൻ കഴിയാത്ത നീ ഒരു മനുഷ്യനല്ല നീ ഒരു ഭൂർഷ്വ നേതാവാണ് മാന്യതയെന്നൊന്നുണ്ടെങ്കിൽ ഈ പാവപ്പെട്ട പാചകക്കാരുടെ പണിയെടുത്ത വേതനം കൊടുത്ത് തീർക്ക് അതിന് ശേഷം വായാടിത്തരം വിളിച്ച് വിളമ്പ് നട്ടെല്ല് എന്നുള്ള ഒരു സാധനം നിനക്കുണ്ട് എങ്കിൽ ഇത് ചെയ്യ് എന്നിട്ട് നിന്ന് വലിയ വീമ്പ് വിളമ്പാൻ നോക്ക്