സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കും

Kerala Government Employees Strike january 22

തിരുവനന്തപുരം: സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പണിമുടക്കുമെന്ന് അധ്യാപക-സർവീസ് സംഘടനാ സമര സമിതി ജനറല്‍ കണ്‍വീനർ ജയശ്ചന്ദ്രൻ കല്ലിംഗല്‍. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൌണ്‍സിലിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് സമരം.

പന്ത്രണ്ടാം ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്‌ക്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

Kerala Government Employees strike
അധ്യാപക-സർവീസ് സംഘടനാ സമരസമിതി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വന്ന 36 മണിക്കൂർ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു

അധ്യാപക-സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയ റ്റിനു മുന്നിൽ നടത്തി വന്ന 36 മണിക്കൂർ രാപ്പകൽ സമരത്തിൽ സമാപന പ്രസംഗം നടത്തുമ്പോഴാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കഴിഞ്ഞ 2024-2025 വർഷത്തെ ബഡ്‌ജറ്റിൽ പങ്കാ ളിത്ത പെൻഷൻ പദ്ധതി തുടരുകയില്ലെന്നും പഴയ പെൻഷൻ പദ്ധതിയിലെ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തി പുതിയൊരു പദ്ധതി പ്രഖ്യാപിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴും ജീവനക്കാരുടെ പെൻഷൻ വിഹിതം നിർബന്ധിതമായി പിരിച്ചെടുത്ത് പെൻഷൻ ഫണ്ട് മാനേജർമാർക്ക് നൽകുകയാണ്. മുൻകാല ഇടതുപക്ഷ ഗവൺമെന്റുകളിൽ നിന്ന് വ്യത്യസ്തമായി ക്ഷാമബത്ത കു‌ടിശിക പ്രഖ്യാപിക്കുമ്പോൾ മുൻകാല പ്രാബല്യത്തെ ക്കുറിച്ച് സൂചന നൽകാതെ ഉത്തരവുകളിറക്കി ജീവനക്കാരെ കുബളിപ്പിക്കുന്നു. സംസ്ഥാന വരുമാനത്തിന്റെ ഏറിയ പങ്കും ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാണ് ഉപയോഗിക്കുന്നതെന്ന് ഉൾപ്പെടെയുള്ള വ്യാജ പ്രചരണങ്ങൾ നടത്തി ജീവനക്കാരെ അപമാനിക്കുകയാണ്.

ഈ സാഹചര്യത്തിൽ പണിമുടക്കമല്ലാതെ മറ്റു മാർഗങ്ങൾ മൂന്നിലില്ല. പണിമുടക്ക് നോട്ടീസ് നൽകി മുന്നോട്ടു പോകുമെന്നും അനുകൂല തീരുമാനമുണ്ടായില്ലാ എങ്കിൽ ജനുവരി 22 ന് പണിമുടക്കുമെന്നും അദ്ദേഹം അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments