ജീവനക്കാരുടെ സമരത്തിൽ കേസെടുത്തു! 100 പേർ പ്രതികളാകും

Joint Council Kerala government employees protest

സർക്കാർ ജീവനക്കാർ നടത്തുന്ന സത്യഗ്രഹ സമരത്തില്‍ 100 പേർക്കെതിരെ കേസെടുത്ത് പോലീസ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരക്കാർക്കെതിരെയാണ് നിയമ നടപടി. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരപ്പന്തൽ കെട്ടിയെന്ന് പറഞ്ഞാണ് കണ്ടാലറിയുന്ന 100 പേരെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. പെൻഷൻ സംരക്ഷണത്തിനായി ജീവനക്കാരും അധ്യാപകരും സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച 36 മണിക്കൂർ രാപ്പകൽ സത്യഗ്രഹ സമരത്തിനെതിരെയാണ് കേസ്.

വഞ്ചിയൂരില്‍ സിപിഎം റോഡ് അടച്ച് സമ്മേളന പന്തല്‍കെട്ടിയത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച് നാളെ കോടതിയില്‍ പോലീസ് വിശദീകരണം നല്‍കാനിരിക്കെയാണ് സിപിഐയുടെ സമരപ്പന്തലിനെതിരെയും കേസെടുത്തിരിക്കുന്നത്.

സിപിഐയുടെ കീഴിലുള്ള ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ജീവനക്കാരുടെ രാപ്പകൽ സമരവും സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലും. കന്റോൺമെന്റ് പോലീസാണ് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗതാഗതം തടസ്സപ്പെടുത്തിയതിനും കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനുമാണ് കേസ്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തത്. പെൻഷൻ വിഷയത്തിൽ എൽഡിഎഫിന്റെ നയം പ്രാവർത്തികമാക്കപ്പെടണമെന്നും ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ ഓർമ്മപ്പെടുത്താനാണ് ഈ സമരമെന്നുമാണ് ബിനോയ് വിശ്വം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പൊതുസമൂഹത്തെ മലീമസമാക്കുന്ന പ്രവർത്തനങ്ങൾ നടത്താൻ ഒരാളെയും അനുവദിക്കാൻ പാടില്ലെന്ന് ബിനോയ് വിശ്വം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ എന്നിങ്ങനെ വിഭജിച്ച് സമരങ്ങളെ അടിച്ചമർത്താനാണ് അദാനിക്കു വേണ്ടി കേന്ദ്രത്തിലെ മോഡി സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ മല്ലു ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കാമെന്നും മുസ്ലിം ഗ്രൂപ്പുണ്ടാക്കാമെന്നും ചില ഐഎഎസ് തമ്പ്രാക്കൾക്ക് തോന്നുകയാണ്. ഇത്തരം ഭ്രാന്തുപിടിച്ചവരെ നിയന്ത്രിച്ചേ പറ്റൂ. തല വലുതായി വരികയും കൈയും കാലും ശോഷിച്ചുപോവുകയും ചെയ്യുന്നതുപോലെയാണ് ഐഎഎസ് തലപ്പത്തുള്ള സ്ഥിതിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Gireesh P T
Gireesh P T
2 hours ago

Good that this time too it is the left party CPI that is protesting in front of the Secretariat blocking the foot path instead of the Congress or BJP doing that. Let us wait to see whether these Cops who have been behaving as slaves of the ruling party exposing extreme servitude to their political dons all these days are going to continue with it, even after the set back that they have received from the High Court now.