താനൂർ അമ്മയും മകളും മരിച്ച നിലയിൽ. പനങ്ങാട്ടൂർ മഠത്തിൽ റോഡ് മേനോൻ പിടികക്ക് കിഴക്ക് ഭാഗത്ത് താമസിക്കുന്ന കാലടി ലക്ഷ്മി എന്ന ബേബി (74) മകൾ ദീപ്തി (36) എന്നിവരെ ആണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബേബി തൂങ്ങി മരിച്ച നിലയിലും മകൾ കട്ടിലിൽ മരിച്ച നിലയിലുമാണ് കാണപ്പെട്ടത്.
മുത്ത മകൻ ദീപക്കും, ഭാര്യയും താമസിക്കുന്ന വീട്ടിൽ ആണ് സംഭവം. ദിപക് ജോലി ആവശ്യത്തിന് നിലമ്പൂരിലാണ്. ഏറെ വിളിച്ചിട്ടും വാതിൽ തുറക്കാത്തത് കണ്ട പ്പോൾ രേഷ്ഠ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലാണ് കണ്ടത്. മരണപ്പെട്ട ദിപ്‌തി സംസാരശേഷി ഇല്ലാ ത്തതും നടക്കാൻ ബുദ്ധിമുട്ടുള്ള ആളുമാണ്. ബേബിയുടെ ഭർത്താവ് പരേതനായ സുബ്രമണ്യൻ പട്ടാളത്തിൽനിന്ന് വിരമിച്ച ആളാണ്. 15 വർഷങ്ങൾക്ക് മുൻപ് കൂട്ടുമൂച്ചിയിൽ വച്ചുണ്ടായ ബസ് അപകടത്തിൽ മരിച്ചു. ഇളയ മകൻ: ലിജേഷ്. ഭാര്യ: ലിസി.
പൊലീസ് പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.