Cinema

സോഷ്യല്‍ മീഡിയയിലെ പരിഹാസ കമന്റിന് തക്ക മറുപടിയുമായി ചന്തു

സോഷ്യല്‍ മീഡിയയില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തുവിനെതിരെ വന്ന പരിഹാസ കമന്റിന്, ചന്തു നല്‍കിയ ലളിതമായ മറുപടിയും പ്രേക്ഷകരുടെ പിന്തുണയുമാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത് . ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയോടൊപ്പം ചന്തുവിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ, ഒരാള്‍ ‘സലിം കുമാറിന്റെ മകന്‍ മരപ്പാഴിനെ ഇപ്പോള്‍ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്’ എന്ന തരത്തിലുള്ള പരിഹാസ കമന്റ് പോസ്റ്റ് ചെയ്തു..

ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട ചന്തു, ‘ഓക്കെ ഡാ’ എന്ന് ലളിതമായി മറുപടി നല്‍കി. ചന്തുവിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തി. ഒരാള്‍ കമന്റില്‍ ചന്തുവിനെ പിന്തുണയ്ക്കാന്‍ പറഞ്ഞത് ഇങ്ങനെ: “ഒന്നുമില്ലായ്മയില്‍ നിന്ന് ഉയര്‍ന്ന ഒരച്ഛന്റെ മകനാണ്. സലിം കുമാറിനെയും ചെറുപ്പത്തില്‍ നാട്ടിലെ പലരും പരിഹസിച്ചിരുന്നു. അദ്ദേഹം തന്റെ കഴിവുകള്‍ തെളിയിച്ചു. ചന്തുവും അതുപോലെ ജീവിതയാത്രയിൽ വിജയിക്കും.” എന്നായിരുന്നു മറ്റൊരു കമന്റ് .

താഴ്ന്ന പാതയില്‍ നിന്നും വളര്‍ന്ന ഒരു കുടുംബത്തിന്റെ തനിമയാണ് സലിം കുമാറിന്റെയും ചന്തുവിന്റെയും കരിയര്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ചന്തു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുണ്‍ ഡൊമിനിക് രചനയും സംവിധാനവും ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *