InternationalNews

‘അസദ് ഭരണത്തിന് അന്ത്യം’: സിറിയ പിടിച്ചെടുത്ത് വിമതസേന

സിറിയയിലെ ദീർഘകാല ആഭ്യന്തരയുദ്ധത്തില്‍ രാജ്യം പിടിച്ചെടുത്ത് വിമതസേന. ഇവർ തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുത്തതോടെ പ്രസിഡന്റ് ബാഷർ അൽ അസദ് (Bashar al-Assad) രാജ്യം വിട്ടതായാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ 50 വർഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമർത്തലിലായിരുന്നുവെന്നും. അസദിന്റെ 13 വർഷത്തെ ക്രൂരതകൾ, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കൽ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും വിമതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പുതിയ സിറിയ പരസ്പര സഹകരണത്തോടെയായിരിക്കും പ്രവർത്തിക്കുക. ഇവിടെ നീതി നടപ്പാവുകയും സിറിയക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നും വിമതർ പറയുന്നു.

അസദിന്റെ പതനത്തിന് ശേഷം ആയിരക്കണക്കിന് ആളുകൾ സിറിയൻ തെരുവുകളിലറങ്ങി ആഹ്ലാദപ്രകടനം നടത്തി. തലസ്ഥാനമായ ഡമസ്‌കസിൽ സ്ഥാപിച്ചിരുന്ന ബശ്ശാറുൽ അസദിൻറെ പിതാവിൻറെ പ്രതിമകൾ ജനങ്ങൾ തകർക്കുന്നതിൻറെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ

റോയിട്ടേഴ്‌സ്: രണ്ടു മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അസദ് രാജ്യം വിട്ടതായും സിറിയൻ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യം അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എഎഫ്പി: ഡമാസ്‌കസ് വിമാനത്താവളം വിമതർ കൈയടക്കിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. അസദിനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ല സേനയും പിന്മാറിയിട്ടുണ്ട്.


Syria live updates Assad regime falls

വിമതരുടെ മുന്നേറ്റം

വടക്കും മധ്യവും കീഴടക്കി: അലപ്പോ, ഹമ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കിയ വിമതർ തെക്കൻ മേഖലയിലേക്ക് മുന്നേറി ഡമാസ്‌കസ് പിടിച്ചെടുത്തു.
ഹയാത്ത് തഹ്രീർ അൽ ഷംസ്: വിമത സേനയെ നയിക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ ഭീകര സംഘടനയായി കണക്കാക്കുന്ന ഹയാത്ത് തഹ്രീർ അൽ ഷംസാണ്.

ഡമാസ്‌കസിലെ അവസ്ഥ

ആഘോഷവും പേടിയും: ഡമാസ്‌കസിൽ ജനക്കൂട്ടം ആഘോഷിക്കുന്നതോടൊപ്പം പലരും പേടിയോടെയാണ് കഴിയുന്നത്.
അസദിന്റെ പ്രതിമ: അസദിന്റെ പിതാവായ ഹാഫിസ് അൽ അസദിന്റെ പ്രതിമ പ്രതിഷേധക്കാർ തകർത്തു.

അന്താരാഷ്ട്ര നിലപാട്

യുഎസ്: സിറിയയിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.
തുർക്കി: സിറിയയിലെ അടുത്ത നടപടിയെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് തുർക്കി പ്രതിപക്ഷ നേതാവ് ഹാദി അൽബഹ്‌റ പറഞ്ഞു.
ഐക്യരാഷ്ട്രസഭ: 3.70 ലക്ഷം പേർ അഭയാർഥികളായിട്ടുണ്ടെന്ന് യുഎൻ അറിയിച്ചു.

ഇതോടെ സിറിയയിലെ ദീർഘകാല ആഭ്യന്തരയുദ്ധത്തിന് അന്ത്യമായിരിക്കുന്നുവെന്ന് കരുതാം. അസദ് ഭരണത്തിന് അവസാനമായിരിക്കുകയാണ്. എന്നാൽ, രാജ്യം ഇനി എങ്ങോട്ട് പോകുമെന്നത് സംബന്ധിച്ച് അകാംക്ഷകള്‍ നിലനിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *