Kerala Government News

വിശ്വസ്തൻ്റെ ശമ്പളം അരക്കോടിയാക്കി ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ: കിയാല്‍ എം.ഡിക്ക് മാസം 4.18 ലക്ഷം

തിരുവനന്തപുരം: കണ്ണൂർ ഇൻ്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് (KIAL) നഷ്ടത്തിലാണെങ്കിലും എം.ഡിയുടെ ശമ്പളം കൂട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം 2022-23 സാമ്പത്തിക വര്‍ഷം 131.98 കോടി നഷ്ടം രേഖപ്പെടുത്തിയ കണ്ണൂര്‍ വിമാനത്താവളത്തിൻ്റെ എം.ഡിയുടെ ശമ്പളം ആണ് ഉയർത്തിയത്.

മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് കണ്ണൂർ എയർപോർട്ട് എം.ഡി ദിനേശ്കുമാർ. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിശ്വസ്തൻ്റെ ശമ്പളം കൂട്ടാൻ ധനമന്ത്രിക്ക് മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകുക ആയിരുന്നു. ധനവകുപ്പിൻ്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഈ മാസം 4 ന് എം.ഡിയുടെ ശമ്പളം ഉയർത്തി ഗതാഗത വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി.

38,09,820 രൂപ ആയിരുന്നു എം.ഡിയുടെ വാർഷിക ശമ്പളം. ഇത് 50.16 ലക്ഷമാക്കി ആണ് ഉയർത്തിയത്. ഇതോടെ കണ്ണൂർ എം.ഡിയുടെ പ്രതിമാസ ശമ്പളം 4.18 ലക്ഷമായി ഉയർന്നു. കണ്ണൂർ എയർപോർട്ടിൽ മുഖ്യമന്ത്രിക്ക് 1 ലക്ഷം രൂപയുടേയും ഭാര്യ കമലക്ക് 2 ലക്ഷം രൂപയുടേയും ഷെയർ ഉണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും 5 ലക്ഷം രൂപയുടെ ഷെയർ ഉണ്ട്.

ക്ഷേമപെൻഷൻ , ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞ് വച്ചിരിക്കുമ്പോഴാണ് ഒരു മടിയും കൂടാതെ വിശ്വസ്തൻ്റെ ശമ്പളം മുഖ്യമന്ത്രി ഉയർത്തിയത്.

One Comment

  1. മുങ്ങാൻ പോകുന്ന കപ്പലാണ് പിണറായി ഭരണം

Leave a Reply

Your email address will not be published. Required fields are marked *