ഉപതെരഞ്ഞെടുപ്പിന് മഷി വാങ്ങിയത് 9.34 ലക്ഷം രൂപയ്ക്ക്! തുക അനുവദിച്ചു

bye election supply of indelible ink expense

ഉപതെരഞ്ഞെടുപ്പിന് മഷി വാങ്ങിയത് 9,34,177 രൂപയ്ക്ക്. മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിന് ഈ തുക അനുവദിച്ച് ഉത്തരവിറങ്ങി. നവംബർ നാലിന് വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഉപയോഗത്തിനായി ബ്രഷ് ആപ്ലിക്കേറ്ററോടുകൂടിയ 4,500 മായാത്ത മഷിവാങ്ങിയതിനുള്ള തുകയാണ് 9.34 ലക്ഷം രൂപ.

ഇതിന് മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് 63,000 ചെറിയ ബോട്ടിലുകളാണ് എത്തിച്ചത്. 1,29,54,040 രൂപയായിരുന്നു അന്നത്തെ ചെലവ്.

20 മില്ലി ലിറ്ററിന്റെ ചെറിയ കുപ്പികളിലാണ് സാധാരണ പോളിങ് സ്റ്റേഷനുകളിൽ മഷിയെത്തുന്നത്. ഒരു ബൂത്തിൽ ഒരു കുപ്പി മതിയാകുമെങ്കിലും കരുതൽ എന്ന നിലയിൽ രണ്ടു കുപ്പികൾ വീതം നൽകാറുണ്ട്.

bye election supply of indelible ink payment order

അറിയാം തെരഞ്ഞെടുപ്പ് മഷിക്കാര്യം..

മായ്ക്കപ്പെടാത്ത മഷി അഥവാ ഇൻഡെലിബൽ ഇങ്ക്

രാജ്യത്തെ തെരഞ്ഞെടുപ്പ് രീതികളിൽ പലതും മാറിയെങ്കിലും മാറ്റവുമില്ലാതെ തുടരുന്ന ഒരേയൊരു കാര്യമേയുള്ളൂ, അതാണ് മഷിയടയാളം. കള്ളവോട്ട് തടയുക എന്ന ലക്ഷ്യത്തോടെ വോട്ടറുടെ വിരലിൽ പുരട്ടുന്ന മഷിക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. പോളിങ് ബൂത്തിൽ സെക്കൻഡ് പോളിങ് ഓഫിസറാണ് വോട്ടറുടെ ഇടതു ചൂണ്ടുവിരലിൽ മഷിയടയാളം പുരട്ടുന്നത് നൽകുന്നത്. ഒറ്റ സെക്കൻഡിനുള്ളിൽ ഉണങ്ങുന്ന മഷി 20 ദിവസം വരെ മായ്ക്കാൻ സാധിക്കില്ല.

മൈസൂർ പെയിന്റ്സ് ആന്റ് വാർനിഷ് ലിമിറ്റഡ്

ഇന്ത്യ കൂടാതെ അഫ്ഗാനിസ്ഥാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ലബനോൻ, ഇറാക്ക് തുടങ്ങിയ ഇരുപത്തഞ്ചോളം രാജ്യങ്ങളിലാണ് ഇലക്ഷൻ മഷി ഉപയോഗിക്കുന്നത്. കർണാടക സർക്കാറിന്റെ മൈസൂർ പെയിന്റ്സ് ആന്റ് വാർനിഷ് ലിമിറ്റഡിനാണ് ഇത് നിർമിക്കാനുള്ള ലൈസൻസ് ഉള്ളത്. ഈ മഷി നിർമ്മിക്കാൻ അധികാരമുള്ള രാജ്യത്തെ ഏക സ്ഥാപനമാണിത്.

മഷിയിലെ ഘടകങ്ങൾ

സിൽവർ നൈട്രേറ്റ് കൊണ്ടാണ് ഈ മഷി ഉണ്ടാക്കുന്നത്. സിൽവർ നൈട്രേറ്റ് 10%, 14% അല്ലെങ്കിൽ 18%, വെള്ളത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന ദ്രാവകം കയ്യിൽ പുരട്ടിയാൽ കുറഞ്ഞത് 72 മണിക്കൂർ മുതൽ രണ്ടാഴ്ച വരെ, കയ്യിൽ കറ ആയി നിൽക്കും. മൂന്നാം ലോക്സഭാ ഇലക്ഷൻ മുതലാണ് സിൽവർ നൈട്രേറ്റ് ലായനി ആയി ഉപയോഗിക്കാൻ തുടങ്ങിയത്.

തൊലി കറുക്കുന്നത്?

ഇത് കയ്യിൽ ഒഴിച്ചാൽ ഉടനെ കറുത്ത നിറമാകില്ല എന്ന് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? സൂര്യ പ്രകാശത്തിന്റെ (അല്ലെങ്കിൽ കൃത്രിമമായ വെളിച്ചത്തിന്റെ) സാന്നിദ്ധ്യത്തിലേ ഇത് കറുത്ത നിറമായി മാറൂ. കയ്യിൽ പുരട്ടിയാൽ ഉടനെ സിൽവർ നൈട്രേറ്റ് പുറംതൊലിയിൽ വ്യാപിക്കും. ഇത് നമ്മളുടെ ശരീരത്തിലെ വിയർപ്പു ഗ്രന്ഥികളിൽ നിന്ന് വരുന്ന ക്ലോറിനുമായി സിൽവർ ക്ലോറൈഡ് ആകും. ഇത് പിന്നീട് വെളിച്ചത്തിന്റെ സാന്നിദ്ധ്യത്തിൽ മെറ്റാലിക് സിൽവറിന്റെ പാർട്ടിക്കിൾസ് ആയി തൊലിപ്പുറമേ ഇരുന്ന് ഓക്സിഡൈസ് ആയി സിൽവർ ഓക്സൈഡ് ആകും. ഇതാണ് ടാറ്റൂ പോലെ തൊലിയിൽ ഒട്ടിയിരിക്കുന്നത്. പല ടാറ്റൂ ഇങ്കുകളും ഹെവി മെറ്റൽ ഓക്സൈഡുകൾ കൊണ്ടാണ് ഉണ്ടാക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Vasudevan A K
Vasudevan A K
1 month ago

അനാവശ്യമായ ഉപ തിരഞ്ഞെടുപ്പ് ആയിരുന്നു മൂന്നു മണ്ഡലങ്ങളിലെയും
( മൂന്നു ജില്ലകളിൽ ആയി, ഏഴു നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് ലോകാസഭ – ഏറ്റവും വലിയ മണ്ഡലം, പാലക്കാട്‌ & ചേലക്കര നിയമസഭ )