ഒരിക്കലെങ്കിലും താരൻ വരാത്തവർ ഉണ്ടാകില്ല. എന്നിരുന്നാലും നമ്മളിൽ നല്ലൊരു വിഭാഗത്തിനും താരനെക്കുറിച്ച് വലിയ ധാരണയൊന്നുമുണ്ടാവുകയുമില്ല. താരനെ തരണം ചെയ്യുന്നതെങ്ങനെയന്ന് നോക്കാം.. .
താരനെന്നു കേൾക്കുമ്പോൾത്തന്നെ നേർത്ത വെളുത്ത പൊടിയാണ് എല്ലാവരുടെയും മനസ്സിൽ തെളിയുക. എന്നാൽ താരൻ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാം. സാധാരണ കാണ പ്പെടുന്ന Dandruff എന്നു നമ്മൾ വിളിക്കുന്ന താരൻ യഥാർത്ഥത്തിൽ Seborrhoeic dermatitis എന്ന ഒരു ചർമ്മരോഗത്തിന്റെ ഭാഗമാണ്.
ഇതിന്റെ കാര്യകാരണങ്ങളറിയുന്നത് താരനെ വരുതിയിലാക്കാൻ സഹായിക്കുമെന്നതിനാൽ അവയെന്താണെന്ന് നോക്കാം.
താരൻ എന്തുകൊണ്ട്?
നമ്മുടെ തലയിലെ ചർമ്മത്തിന് ചില പ്രത്യേകതകളുണ്ട്. Terminal Hair എന്ന കട്ടിയുള്ള മുടിയുടെ സാന്നിദ്ധ്യം കാരണം ചർമ്മത്തിലെ ചൂടിന് വ്യത്യാസം വരുകയും അതുവഴി പരാദ അണുക്കൾ കൂടുതൽ കടന്നുവരുകയും ചെയ്തേക്കാം. തല, മുഖം, മുകൾഭാഗ ശരീരം തുടങ്ങിയവയിടങ്ങളിൽ സ്വാഭാവികനൈർമ്മല്യമേകുന്ന സ്നേഹഗ്രന്ഥികളും കൂടുതലാണ്. ഈ ഗ്രന്ഥികൾ സീബം (Sebum) എന്ന ഒരുതരം എണ്ണ ഉൽപ്പാദിപ്പിക്കുകയും അതുവഴി ചില ഫംഗസുകളെ ആകർഷിക്കുകയും ചെയ്യും.
നമ്മുടെ ചർമ്മത്തിന്റെ ഏറ്റവും പുറംപാളി. അതിന്റെ കോശങ്ങളെ സാംക്രമികമായി പുറത്തുവിടുന്നുണ്ട്. തലയിലെ ചർമ്മത്തിലും ഇത് നടക്കുന്നുണ്ട്. എന്നാൽ തലയുടെ ചർമ്മത്തിന്റെ പ്രത്യേക ഘടന കാരണം കൃത്യമായ ഇടവേളകളിൽ കഴുകികളഞ്ഞില്ലെങ്കിൽ ‘Build up’ വരുകയും പൊടിയും തെളിഞ്ഞ തൊലിഭാഗങ്ങളും നിലനിൽക്കുകയും ചെയ്യും.
Seborrhoeic Dermatitis എന്ന രോഗാവസ്ഥയ്ക്ക് ഇതിനുപരിയായി ജനിതകമായതും, ഹോർമോൺ മൂലമുള്ളതും രോഗപ്രതിരോധാഷ്ഠിതമായതും എല്ലാമായ സങ്കീർണ്ണ കാരണങ്ങളുമുണ്ട്.
താരന് പ്രായവ്യത്യാസമുണ്ടോ?
ആൻഡ്രോജൻ ഹോർമോണുകളുടെ പ്രഭാവം താരന് ഒരു പ്രധാന കാരണമാണ്. സാധാരണ താരൻ അതിനാലാണ് ഹോർമോണുകൾ പ്രവർത്തിച്ചു തുടങ്ങുന്ന യൗവ്വനകാലത്ത് താരൻ വന്നു തുടങ്ങുന്നത്. അതിനാൽ തന്നെയാണ് പൊതുവെ കുട്ടികളിൽ ഇവ കാണപ്പെടാത്തതും. നവജാത ശിശുക്കളിൽ അമ്മമാരിൽ നിന്ന് പകർന്നു കിട്ടുന്ന ചില ഹോർമോണുകൾ ആദ്യ 4-6 മാസങ്ങളിൽ നിലനിൽക്കും.
ഇവ കാരണം ഈ കുഞ്ഞുങ്ങളിൽ തലയിൽ പൊറ്റ കെട്ടിയ രീതിയിൽ Cradle Cap എന്നറിയപ്പെടുന്ന താരൻ കണ്ടേക്കാം. കുട്ടികളിൽ Atopic Dermatitis ന്റെ ഭാഗമായി വരണ്ട ചർമ്മം മൂലം തലയിൽ പൊടികൾ പ്രത്യക്ഷപ്പെട്ടേക്കാം. എന്നാൽ സാധാരണ താരനെ അപേക്ഷിച്ചും ഇവ അത്ര എണ്ണമയമാർന്നത് (Greasy) അല്ല.
ചുരുക്കത്തിൽ പറഞ്ഞാൽ, താരൻ കൗമാര- യൗവ്വനകാലത്തെ രോഗമായി കണക്കാക്കപ്പെടാം.
താരൻ പലവിധം
സാധാരണ താരൻ എണ്ണമ യമാർന്ന പൊടിയാണ്. തലയിൽ ചുരണ്ടിയാൽ ഒരു നനുത്ത രീതിയിൽ ചെറിയൊരു കട്ടിയോടെ ഊർന്നുവരുന്ന പൊടി. ഇതല്ലാതെ വേറെ ചിലതരം താരനുകളുമുണ്ട്.
സോറിയാസിസ്: കട്ടിയുള്ള പാടുകളായാണ് തലയിൽ സോറിയാസിസ് പ്രത്യക്ഷപ്പെടുക. പാളിപോലെ/ചെതുമ്പൽ പോലെ വെള്ളിനിറത്തിൽ തൊലി അടർന്നു വന്നേക്കാം. നെറ്റിയിലേക്കും ചെവിയുടെ പുറകിലേക്കും ഇറങ്ങി വരുകയും ചെയ്യും.
ആൻഡ്രോജൻ ഹോർമോണുകളുടെ പ്രഭാവം താരന് ഒരു പ്രധാന കാരണമാണ്. അതിനാലാണ് ഹോർമോണുകൾ പ്രവർത്തിച്ചു തുടങ്ങുന്ന യൗവ്വനകാലത്ത് താരൻ വന്നു തുടങ്ങുന്നത്.
തലയിലെ ഫംഗൽ രോഗങ്ങൾ
Tinea Capitis എന്നാണ് ഇവ അറിയപ്പെടുന്നത്. ചില പ്രത്യേകതരം ഫംഗസുകൾ കട്ടിയുള്ള പാടുകളായി താരനെ ഓർമ്മിപ്പിക്കുന്നവിധം പ്രത്യക്ഷപ്പെട്ടേക്കാം
പിറ്റിരിയാസിസ് അമയന്റേഷ്യ
നല്ല കട്ടിയിൽ, അസ്ബെ സ്റ്റോസ്ഷീറ്റുപോലെ തലയു ടെ ഒരു ഭാഗത്തോ പൂർണ്ണമായോ ഇവ കാണപ്പെടാം. മേൽപ്പറഞ്ഞവയെല്ലാം വിവിധ രോഗങ്ങളായതിനാൽ വ്യത്യസ്ത ചികിത്സകൾ ആവശ്യം വന്നേക്കും. അതിനാ ൽ തന്നെ, അസാധാരണ രീതിയിൽ താരൻ കണ്ടാൽ ഒരു സ്കിൻ സ്പെഷ്യലിസ്റ്റിനെ കാണാൻ വൈകരുത്.
താരൻ പൂർണ്ണമായും മാറുമോ
നിർഭാഗ്യവശാൽ, താരൻ ഒരു ദീർഘകാല രോഗമാണ്. ഹോർമോൺ, ഫംഗസ് തുട ങ്ങിയ കാര്യകാരണങ്ങൾ ശരീര ത്തിൽ നിലനിൽക്കുന്നത് കൊണ്ടുതന്നെ താരൻ ഇട യ്ക്കിടെ വന്നുപോകാൻ സാധ്യതയുണ്ട്. നല്ല വാർത്ത യെന്തെന്നാൽ, കൃത്യമായി ചികിത്സിച്ചാൽ നന്നായി കണ്‍ട്രോള്‍ ചെയ്ത് പോകാൻ കഴിയുന്ന ഒരു രോഗമാണിത്.
താരന്റെ ചികിത്സ
എല്ലാവർക്കുമറിയാവുന്നതുപോലെ തലയിൽ പുരട്ടി കഴുകി കളയുന്ന ഷാമ്പുകൾ തന്നെയാണ് ഏറ്റവും എളുപ്പമാർന്ന ചികിത്സ. നിങ്ങളുടെ താരന്റെ തരവും കടുപ്പവുമനുസരിച്ചുള്ള ഷാമ്പു ഡോക്‌ടറോട് ചോദിച്ച് തിരഞ്ഞെടുക്കുക. ചെറിയ രീതിയിൽ കിറ്റോകൊനസോൾ, ലുലികൊനസോൾ, സൈക്ലോ പൈറോക്സ് ഒലാമിൻ തുടങ്ങിയ Anti fungal മരുന്നുകൾ അടങ്ങിയ മെഡിക്കൽ ഷാമ്പുകൾ മതിയാവും.
കട്ടിയുള്ള ഷാമ്പുകൾക്ക് Scaling കുറയ്ക്കാനായി സാലിസിലിക് ആസിഡ്, യൂറിയ, കോൾടാർ തുടങ്ങിയ അടങ്ങിയവ വേണ്ടിവരും. താരന് പുറമേ, മുഖത്തോ, ശരിരത്തോ പാടുകൾ, കുരുക്കൾ തുടങ്ങിയ ലക്ഷണ ങ്ങൾ ഉണ്ടെങ്കിൽ ഗുളികകൾ തന്നെ വേണ്ടി വന്നേക്കാം.
ഷംമ്പൂ പുരട്ടുന്നത് അറിഞ്ഞിരിക്കാം
കൃത്യമായ രീതിയിൽ പുരട്ടിയാലെ മരുന്നിന്റെ ഫലം ലഭിക്കൂ. പൊതുവേ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവ ണയേ മെഡിക്കൽ ഷാമ്പുകൾ ഉപയോഗിക്കേണ്ടു. തല നനച്ചശേഷം ഷാമ്പു നേരിട്ട് തലയോട്ടിയിൽ പുരട്ടുക. വെള്ളം കുട്ടി ഷാമ്പു നേർപ്പിക്കേണ്ട ആവശ്യമില്ല. ഷാമ്പൂ പുരട്ടിയശേഷം ചെറുതായി മസാജ് ചെയ്ത് കളയുക. തലമുടി വരണ്ടു പോകാതിരിക്കാൻ ഒരു കണ്ടിഷണർ കൂടി ഉപയോഗിച്ചാൽ അത്രയും നല്ലത്. 2-3 മാസത്തോളം ഈ രീതി തുടർന്ന്, താരൻ നന്നായി കുറഞ്ഞാൽ, വീര്യം കുറഞ്ഞ Maintainance ഷാമ്പൂവിലേക്ക് മാറ്റാം. Maintainance ഷാമ്പൂ സ്ഥിര മായി ഉപയോഗിക്കാവുന്നവയാണ്.
താരൻ പെട്ടെന്ന് തിരിച്ചുവരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 കൃത്യമായ രീതിയിൽ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ ഉപയോഗി ക്കുക.
2 ആഴ്ച്‌ചയിൽ മിനിമം 3 തവണയെങ്കിലും തല കഴുകുക, നീണ്ട ദിവസ ങ്ങൾ തല കഴുകാതെയിരു moos ‘Build up’ വന്ന് താരൻ വർദ്ധിക്കാൻ കാരണമാകും.
3 എണ്ണ കഴിച്ചു വളരുന്ന ഫംഗസുകൾ താരൻ വർദ്ധിപ്പിക്കുന്നതിനാൽ തലയിലെ എണ്ണയുടെ അമിത ഉപയോഗം കുറയ്ക്കുക.
4 കൈ കൊണ്ടോ ചീർപ്പു കൊണ്ടോ ചുരണ്ടിക്കളയാതെയിരിക്കുക. സോറിയാസിസ് പോലുള്ള കട്ടി താരനുകൾ ‘Friction വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്
5 അമിതമായി Products (ഹെയർ ജെൽ, ഹെയർ മുസ് etc.) ഉപയോഗിക്കാതെയിരിക്കുക.
6 Stress താരൻ കൂട്ടുന്നതായി ചില പഠനങ്ങൾ സൂചിപ്പി ക്കുന്നുണ്ട്. സമീകൃത ആഹാരരീതിയും ആരോഗ്യ പരമായ ജീവിത ചിട്ടകളും സ്വീകരിച്ച് Stress കുറയ്ക്കു ന്നതും സഹായിച്ചേക്കും.
താരൻ സത്യം Vs മിഥ്യ
ഒരു മിഥ്യാധാരണ കൂടി പറഞ്ഞുകൊണ്ടവസാനി പ്പിക്കാം. താരൻ പകരുമോ: എല്ലാവരും വിശ്വസിക്കുന്ന ഒരു മിഥ്യയാണിത്. പൊതുവെ സാധാരണ താരൻ പകരാറില്ല. Tinea Captitis ഫംഗൽ രോഗങ്ങൾ പകർന്നേക്കാം; പക്ഷെ നമ്മൾ പൊതുവെ കാണുന്ന താരനും സോറിയാസിസിന്റെ കട്ടിത്താരനുമൊന്നും പകരുന്നവയല്ല.
എന്നിരുന്നാലും, തലയിലെ പഴുപ്പ്, പേൻ ഇവയൊക്കെ പകർന്നേക്കാം എന്നതിനാൽ പേഴ്സണൽ വസ്തുക്കളായ ചീർപ്പ്, തോർത്ത് മുതലായവ യൊക്കെ ഷെയർ ചെയ്യാത്തത് തന്നെയാണ് നല്ലത്.