പിവി അൻവർ യുഡിഎഫ് പ്രവേശനം തേടുന്നു; മുസ്ലിംലീഗുമായും കെ സുധാകരനുമായും കൂടിക്കാഴ്ച്ച നടത്തി

PV Anvar MLA

സിപിഎമ്മുമായി ഉടക്കി പിരിഞ്ഞ പിവി അൻവർ എംഎൽഎ രാഷ്ട്രീയ നിലനിൽപ്പിനായി മുന്നണി പ്രവേശം തേടുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് മുസ്ലിം ലീഗ് നേതാക്കളുമായും പിന്നീട് കെപിസിസി അധ്യക്ഷനുമായും പിവി അൻവർ കൂടിക്കാഴ്ച്ച നടത്തിയതോടെയാണ് യുഡിഎഫ് പ്രവേശനത്തിന് പിവി അൻവർ നീക്കം ഊർജിതമാക്കിയത്. കേരളത്തിന് പുറത്തുള്ള പാർട്ടിയുമായി ലയിച്ചോ മുന്നണിയിൽ ചേർന്നോ പ്രവർത്തിക്കാനുള്ള അൻവറിന്റെ ആദ്യനീക്കം പാളിയിരുന്നു. ആദ്യം തമിഴ്‌നാട്ടിലെ ഡിഎംകെയുമായും പിന്നീട് സമാജ് വാദി പാർട്ടി നേതാക്കളുമായും അൻവർ ചർച്ച നടത്തിയെങ്കിലും അതൊന്നും ഫലവത്തായിരുന്നു.

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫുമായി സഹകരിക്കാൻ പിവി അൻവർ ശ്രമിച്ചിരുന്നെങ്കിലും ഉപാധികൾ വെച്ചതോടെ കോൺഗ്രസ് പിൻവലിയുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ നിലപാടാണ് അൻവറിനെ കോൺഗ്രസുമായി അടുക്കുന്നതിന് ഒരു വിലങ്ങുതടിയായി നിൽക്കുന്നത്. സ്വന്തം രാഷ്ട്രീയ കൂട്ടായ്മയായ ഡിഎംകെയ്ക്ക് കേരള രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുമില്ലെന്ന കാര്യവും പിവി അൻവർ മനസ്സിലാക്കുന്നുണ്ട്.

അൻവർ ഇടതുമുന്നണിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ യുഡിഎഫിന്റെ ഭാഗമാകാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു. അതിന് മങ്ങലേറ്റത് ചേലക്കരയിലും പാലക്കാട്ടും ഉപതെരഞ്ഞെടുപ്പ് നടന്ന ഘട്ടത്തിലാണ്. അതിൽ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ പിന്തുണ അത് യുഡിഎഫിന് തന്നെയായിരുന്നു.

ചേലക്കരയിൽ കോൺഗ്രസിൽ നിന്ന് ഒരാളെ ഇറക്കി അവിടെ മത്സരിപ്പിക്കുകയും അതിൽ കോൺഗ്രസുമായി വിലപേശലിന് മുതിരുകയും ചെയ്തു. ആ ഘട്ടത്തിലാണ് പ്രതിപക്ഷ നേതാവുമായി ഉള്ള തർക്കം ഉണ്ടാവുകയും അതിൽ ആ ബന്ധം ഏതാണ്ട് അവസാനിച്ച മട്ടിൽ കാര്യങ്ങൾ വഷളാവുകയും ചെയ്തത്.

പക്ഷേ ആ ഘട്ടത്തിലും പിവി അൻവർ അനൗപചാരികമായി പറഞ്ഞത് മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ചകൾ നടക്കുന്നുണ്ട് എന്നുള്ളതാണ്. മുസ്ലിം ലീഗ് അൻവറുമായി ചർച്ചകൾക്കായി അബ്ദുൽ വഹാബിനെയും ഇടി മുഹമ്മദ് ബഷീറിനെയും ആണ് ചുമതലപ്പെടുത്തിയത് പികെ കുഞ്ഞാലിക്കുട്ടി ആ ചർച്ചകളുടെ പുരോഗതി വിലയിരുത്തുന്നുണ്ടായിരുന്നു. പിവി അൻവറിനെ യുഡിഎഫിന്റെ പാളയത്തിൽ നിർത്തുക എന്നത് ലീഗിനെ സംബന്ധിച്ച് അവർക്ക് താല്പര്യമുള്ള വിഷയമാണ്.

കാരണം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ പിവി അൻവറിന്റെ ഭാഗത്തേക്ക് വോട്ട് മാറാതിരിക്കുകയും വോട്ട് സ്പ്ലിറ്റ് ആവാതിരിക്കുകയും ചെയ്യണം. അതുകൊണ്ട് പി വി അൻവറിനെ യുഡിഎഫിൽ നിർത്തുക എന്നത് കോൺഗ്രസിനേക്കാൾ ഒരുപക്ഷേ താല്പര്യം അക്കാര്യത്തിൽ ലീഗിനുണ്ടായിരുന്നു എന്നത് പലപ്പോഴും ലീഗ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തവുമായിരുന്നു. തന്നെയുമല്ല പിവി അൻവർ തന്നെ പലപ്പോഴും അത് അനൗപചാരികമായോ അല്ലെങ്കിൽ ഇൻഡയറക്റ്റ് ആയോ അത് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇനി കോൺഗ്രസിലേക്ക് വന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിവി അൻവറിനെ ഒപ്പം നിർത്തണം എന്ന നിലപാടുകാരാണ്. പക്ഷേ ഇക്കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആദ്യഘട്ടങ്ങളിൽ ചർച്ചകളിൽ പങ്കാളിയായ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്.

കാരണം ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെയുടെ സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്ന ഒരു നിർദ്ദേശം പിവി അൻവർ മുന്നോട്ടുവെച്ചത് വിഡി സതീശൻ തള്ളുകയും ഈ നിലയിൽ പരിഹസിക്കരുത് കോൺഗ്രസിനെ എന്ന് പറയുകയും ചെയ്തിരുന്നു. ചേലക്കരയിലെ ഒരു തെരഞ്ഞെടുപ്പ് കൺവെൻഷന് ശേഷമായിരുന്നു ആ ചർച്ചകൾ അവസാനിച്ചത്.

പക്ഷേ അപ്പോഴും കോൺഗ്രസിൽ കെ സുധാകരനും രമേശ് ചെന്നിത്തത്തിലയും ഉൾപ്പെടെയുള്ള പ്രബല നേതാക്കൾ പി വി അൻവറിനെ കൂടി ചേർക്കണം, അങ്ങനെ ഇടതുവിരുദ്ധ വോട്ടുകൾ ആകെ സമാഹകരിക്കാൻ പിവി അൻവർ കൂടി ഉള്ളത് നന്നായിരിക്കും എന്ന നിലപാടാണ് സ്വീകരിച്ചത്. അത് ഒരുപക്ഷേ നടപ്പാകാൻ പോകുന്നതിന്റെയോ അല്ലെങ്കിൽ ആ ചർച്ചകൾ മുന്നോട്ടു പോകുന്നതിന്റെയോ സൂചനയായി ഡൽഹിയിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഈ കൂടിക്കാഴ്ചകളെ നമുക്ക് വിലയിരുത്താൻ.

മലപ്പുറം ജില്ലയിൽ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പിവി അൻവറിന് സ്വാധീനമുണ്ടെന്നും തന്റെ ഇടപെടലിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കി അവിടത്തെ ഭരണം യുഡിഎഫിലേക്ക് എത്തിക്കാനാകുമെന്നുമുള്ള വാഗ്ദാനമാണ് അൻവർ മുന്നണികൾക്ക് മുന്നിൽ വെക്കുന്ന വാഗ്ദാനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments