ക്ഷേമ പെൻഷൻ 2000 രൂപ ആയി ഉയർത്തിയേക്കും. തെരഞ്ഞെടുപ്പ് വർഷം മുന്നിൽ നിൽക്കെ ക്ഷേമ പെൻഷൻ തുക ഉയർത്തുന്നത് ഗുണകരമാകുമെന്ന കണക്കു കൂട്ടലിലാണ് എൽ.ഡി.എഫ്.
2025- 26 ലെ ബജറ്റ് 2025 ജനുവരി അവസാനം കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും എന്നാണ് ലഭിക്കുന്ന സൂചന. ബജറ്റിൽ ക്ഷേമ പെൻഷൻ ഉയർത്താനാണ് നീക്കം.ക്ഷേമ പെൻഷൻ തുക 2500 രൂപ ആയി ഉയർത്തും എന്നായിരുന്നു 2021 ലെ എൽ.ഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നത്.
എന്നാൽ 2021 ലെ പുതുക്കിയ ബജറ്റ്, 2022- 23, 2023 – 24, 2024-25 സാമ്പത്തിക വർഷങ്ങളിലെ ബജറ്റ് അടക്കം 4 ബജറ്റുകൾ ബാലഗോപാൽ അവതരിപ്പിച്ചെങ്കിലും 100 രൂപ പോലും ക്ഷേമ പെൻഷനിൽ വർധന വരുത്തിയില്ല. ഭരണം തീരാൻ 16 മാസം മാത്രം അവശേഷിക്കേ ബാലഗോപാലിന് മുന്നിലുള്ളത് രണ്ട് ബജറ്റുകൾ മാത്രമാണ്.
2025-26 ലെ ബജറ്റും 2026- 27 ലെ ബജറ്റും മാത്രമാണ് ബാലഗോപാലിന് അവതരിപ്പിക്കാൻ സാധിക്കുക. 2026- 27 ലെ ബജറ്റ് ജനുവരിയിലോ , ഫെബ്രുവരിയിലോ അവതരിപ്പിച്ചാലും 2026 മെയ് മാസം പുതിയ സർക്കാർ വരണം. 2025 ഒക്ടോബർ, 2026 ഏപ്രിൽ മാസങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പ് നടക്കും.
അതുകൊണ്ട് തന്നെ അധിക നികുതി ചുമത്താതെ ജനപ്രിയ ബജറ്റ് അവതരിപ്പിക്കാൻ ബാലഗോപാൽ നിർബന്ധിതനാകും. പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത 2500 രൂപ ക്ഷേമ പെൻഷൻ കിട്ടണമെങ്കിൽ ക്ഷേമ പെൻഷനിൽ 900 രൂപയുടെ വർധന വരുത്തണം.
അതിൻ്റെ പകുതിയെങ്കിലും വർധന ക്ഷേമ പെൻഷനിൽ ബാലഗോപാൽ വരുത്തിയേക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.ക്ഷേമ പെൻഷൻ നിലവിൽ 4 ഗഡുക്കൾ കുടിശികയാണ്. 6400 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും സർക്കാർ നൽകാനുണ്ട്. ക്ഷേമ പെൻഷൻ 2000 രൂപ ആയി ഉയർത്തിയാലും കുടിശിക പഴയ നിരക്കിൽ ആകും നൽകുക.
ഇപ്പോൾ തന്നെ പെൻഷൻ വാങ്ങുന്ന വരേ വിറ്റാൽ പോലും കേരളത്തിൻ്റെ കടം തീരില്ല അവരുടെ വീട്ടുകാരുടെ ഉപയോഗപ്രദമാവുന്ന പാട്സ് വിറ്റാൽ പോലും നമ്മുടെ കാര്യം രക്ഷപ്പെടില്ല ഏതു സർക്കാർ വന്നാലും പരസ്പരം പഴിചാരി വോട്ടിനു വേണ്ടി കേരളത്തിലെ ഓരോ ആളുകളേയും പല രീതിയിലും പിഴിഞ്ഞ് ആത്മഹത്യ ചെയ്യേണ്ട രീതിയിലേക്ക് എത്തിക്കുന്നു. ആദ്യം ഗവ: ജീവനക്കാരടക്കം ഉള്ളവർക്കും ജോലി ചെയ്യുമ്പോൾ സാധാരണക്കാരന് എല്ലാ വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കിയ ജീവനക്കാർക്കും ഇവിലെ സാമാന്യരീതിയിൽ ജീവിക്കാനാവശ്യമായ ശമ്പളവും മാത്രം നൽകുക മാക്സിമം ഒരു 50000 ഒക്കെ ഉണ്ടെങ്കിൽ ജീവിച്ചൂടെ അതിൽ കുറഞ്ഞവരുമാനമുള്ള കൂലി പണിക്കാരൻ എന്നും പണി കൂടി ഇല്ലാത്തവൻ മാസം 5000 മുതൽ 20000 വരേ ശമ്പളം കിട്ടുന്നവർ ഒതുങ്ങി ജീവിക്കുന്നില്ലേ പിന്നെ റിട്ടയർ ചെയ്യുന്നവരേ ശമ്പളം വാങ്ങി അതു കഴിഞ്ഞാലും കുടുംബത്തിന് പെൻഷൻ എന്ന പേരിൽ കൊടുത്ത് എന്തിന് നാടിനെ കഷ്ട്ടത്തിലാക്കുന്നു. ജോലി ചെയ്യുമ്പോൾ ആർഭാട ജീവിതം കുറച്ച് പണം എവിടേയെങ്കിലും സ്വരുക്കൂട്ടി വെച്ച് അതിൻ്റെ തുക വാങ്ങി ജീവിതം നയിക്കട്ടേ കൊച്ചു കേരളത്തിലെ ഇത്തരം പ്രവണതകൾ ഒരു രാഷ്ട്രിയക്കാരനും വാഗ്ദാനങ്ങൾ നൽകി വോട്ടിനു വേണ്ടി പ്രോത്സാഹിപ്പിക്കരുത് രാഷ്ട്രിയത്തിൽ വോട്ട് വാങ്ങി വിജയിച്ചു പോയി ശമ്പളം വാങ്ങാൻ വേണ്ടി രാഷ്ട്രീയ പ്രവർത്തനം ജോലി ആക്കുന്നവർ എന്തിനാണ് നമ്മൾ ജയിപ്പിക്കുന്നത് ഇവർക്ക് കൊടുക്കാനുള്ള ശമ്പളവും നമ്മളെ കൊന്നിട്ടല്ലേ കൊടുക്കുന്നത് ശമ്പളവും കിമ്പളവും ഒന്നും ഉണ്ടാവില്ല എന്നു പറഞ്ഞാൽ നാട്ടുകാരേയും നാടിനേയും നന്നാക്കാൻ എന്നു പറഞ്ഞ് കക്കാൻ വരുന്ന ഒരുത്തനും ഉണ്ടാവില്ല പൊതു പ്രവർത്തനം ശമ്പളം വാങ്ങി ചെയ്യേണ്ടതല്ല. സാധാരണക്കാരന് സ്വന്തം നാട്ടിലെ ആശുപത്രിയിൽ നിന്നും എഴുതുന്ന മരുന്നും ടെസ്റ്റ് കളും വലിയ പണം കൊടുത്തു ചെയ്യണം MLA യോ MP യോ മന്ത്രിയോ അവരുടെ പി എ ആയാൽ പോലും സൗജന്യ ചികിത്സയും മറ്റുകാര്യങ്ങളും കുടുംബത്തിനടക്കം സ്വദേശത്തും വിദേശത്തും നടക്കും ഇവരുടെ സ്ഥാനമാനങ്ങൾ കഴിഞ്ഞാലൊ മരിച്ചാലോ കുടുംബത്തിന് ആജീവനാന്തം ഇതൊക്കെ ലഭിക്കും ഒപ്പം പെൻഷനും എന്താ ല്ലെ കഥ നമ്മൾ എന്നും യാചകവൃത്തി ചെയ്ത് ഇവരുടെ കാൽക്കീഴിൽ കിടക്കണം ഇതിന് നമ്മുടെ ഈ തലമുറയുടെ കാലത്ത് ഒരു മാറ്റമുണ്ടാവുമോ…..? എങ്ങിനെ ഉണ്ടാവാൻ വല്ലവനും ശബ്ദിച്ചാൽ പിന്നെ അവൻ ആത്മഹത്യ ചെയ്തതോ കുഴഞ്ഞുവീണ് മരിച്ചതോ ആവും.
കോരന് കഞ്ഞി എന്നും കുമ്പിളിൽ തന്നെ…
എത്ര വേണേലും കൂട്ടും,പക്ഷേ കൊടുക്കൂല.