സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വിരമിച്ച ശേഷം മാസം തോറും പെൻഷൻ പോലെ ഒരു നിശ്ചിത തുക ലഭ്യമാക്കുന്നതിനുള്ള ജീവാനന്ദം പദ്ധതിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ രൂപരേഖ ഉടൻ പൂർത്തിയാകും.
ആന്വിറ്റി ഇൻഷുറൻസ് പദ്ധതിയായ ജീവാനന്ദത്തിൻ്റെ രൂപരേഖ തയ്യാറാക്കുന്നത് IRDA യുടെ മുൻ എക്സിക്യൂട്ടിവ് ഡയറക്ടറായ സി. സുബ്രമണ്യമാണ്. ഇൻഷുറൻസ് ഡയറക്ടർക്കാണ് രൂപരേഖ സമർപ്പിക്കുക.ഇൻഷുറൻസ് ഡയറക്ടർ സമർപ്പിക്കുന്ന റിപ്പോർട്ട് സർക്കാർ വിശദമായി പരിശോധിക്കും.
ഇതിന് വേണ്ടി വിദഗ്ധ സമിതിയെ രൂപികരിച്ചേക്കും. സർവീസ് സംഘടനകളുമായി ധനമന്ത്രി ചർച്ച നടത്തിയതിന് ശേഷമാകും പദ്ധതി നടപ്പാക്കുക. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു നിശ്ചിത വിഹിതം പിടിച്ച് തുടങ്ങുന്ന ജീവാനന്ദം പദ്ധതിക്കെതിരെ ശക്തമായ പ്രതിക്ഷേധങ്ങളാണ് ഉണ്ടായത്.
തുടർന്ന് ജീവാനന്ദം പദ്ധതി നിർബന്ധിതമല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. മെഡിസെപ്പ് മാതൃകയിൽ ജീവാനന്ദം പദ്ധതിക്ക് സർക്കാർ വിഹിതം ഇല്ല.2024 – 25 ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചത്.
കെ. എൻ. ബാലഗോപാലിൻ്റെ പ്രഖ്യാപനം ഇങ്ങനെ ” സർക്കാർ ജീവനക്കാർക്ക് അവർ വിരമിച്ചതിനു ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാകുന്ന തരത്തിൽ ഒരു പുതിയ പദ്ധതി ” ആന്വിറ്റി ” എന്ന പേരിൽ നടപ്പിലാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. ഈ പദ്ധതി പ്രായോഗികമായി നടപ്പിലാക്കുന്നത് സംബന്ധിച്ച പഠനം സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടത്തുന്നതാണ്” .
പദ്ധതി എങ്ങനെ പ്രവർത്തിക്കും?
- മാസത്തെ തുക ഈടാക്കൽ: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാസം തോറും ഒരു നിശ്ചിത തുക ഈടാക്കും.
- ഇൻഷുറൻസ് വഴി: ഈ തുക ഒരു ഇൻഷുറൻസ് പദ്ധതിയിലേക്ക് നിക്ഷേപിക്കും.
- വിരമിക്കൽ സമയം: ജീവനക്കാരൻ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ, ഈ നിക്ഷേപത്തിൽ നിന്നുള്ള തുക മാസം തോറും പെൻഷൻ പോലെ ലഭിക്കും.
ഇനി എന്ത്?
- വിശദമായ രൂപരേഖ: ഇപ്പോൾ ഈ പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിനായി ഒരു ആക്ച്വേറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
- നടപ്പാക്കൽ: രൂപരേഖ തയ്യാറാക്കിയ ശേഷം ഈ പദ്ധതി സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കായി നടപ്പിലാക്കും.
Hi…FTM