സ്പാർക്ക് സോഫ്റ്റുവെയറില്‍ ജനറൽ പ്രോവിഡന്റ് ഫണ്ട് നോമിനേഷൻ വിവരങ്ങൾ രേഖപ്പെടുത്തി കൃത്യമായി പൂരിപ്പിച്ച ‘ഫോം-ബി’ അപ്ലോഡ് ചെയ്യുവാനുള്ള സംവിധാനം സജ്ജീകരിച്ചതായി ധനവകുപ്പ്. ഇതുസംബന്ധിച്ച സർക്കുലർ ഡിസംബർ നാലിന് പുറത്തിറങ്ങി.
അതത് കാര്യാലയങ്ങളിലെ ബന്ധപ്പെട്ട ഡ്രോയിങ് ആൻഡ് ഡിസ്ബർസിങ് ഓഫീസറുടെ സ്പാർക്കിലെ ലോഗിനിലൂടെയാണ് നോൺ ഗസറ്റഡ് ജീവനക്കാരുടെയും ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും ജിപിഎഫ് നോമിനേഷൻ സംബന്ധിച്ചും നോമിനികളെയും അവരുടെ വിഹിതവും രേഖപ്പെടുത്തേണ്ടത്.
തുടർന്ന് ഗസറ്റഡ്/നോൺ ഗസറ്റഡ് ഉദ്യോഗസ്ഥർ എന്ന് വ്യത്യാസമില്ലാതെ നോമിനേഷൻ ഫോമുകൾ (കൃത്യമായി പൂരിപ്പിച്ച ‘ഫോം-ബി’) ഇതേ മൊഡ്യൂൾ മുഖേന സ്പാർക്ക് സോഫ്‌റ്റ്വെയറിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
ഗസറ്റഡ് ഉദ്യോഗസ്ഥരുടെ നോമിനേഷനുകൾ ഓൺലൈൻ ആയി തന്നെ ഡ്രോയിങ് ആൻഡ് ഡിസ്ബർസിങ് ഓഫീസർ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ലഭ്യമാക്കുന്നരീതിയിൽ ആണ് സോഫ്റ്റ്വെയർ ക്രമീകരണം ചെയ്തിട്ടുള്ളത്.
ആയതിലേക്കായി ഡിജിറ്റൽ സിഗ്‌നേച്ചർ സാക്ഷ്യപത്രം ആവശ്യമാണ്. ഈ രീതിയിൽ നോമിനി വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ ആയി അപ്ലോഡ് ചെയ്ത നോമിനേഷൻ ഫോം അതത് ജീവനക്കാരുടെ സ്പാർക്കിലെ വ്യക്തിഗത ലോഗിനിൽ പരിശോധനയ്ക്കായി ലഭ്യമാണ്. ഓൺലൈൻ ആയി സ്പാർക്ക് മുഖേന ജിപി.എഫ് നോമിനേഷൻ ചെയ്യുന്നത് സംബന്ധിച്ച വർക്ക് ഫ്‌ലോ ഒരു ട്യൂട്ടോറിയൽ രൂപത്തിൽ സ്പാർക്കിന്റെ https://www.info.spark.gov.in എന്ന വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Hi