ക്രിസ്മസിന് 2 മാസത്തെ ക്ഷേമ പെൻഷൻ; കടമെടുക്കും

CM Pinarayi vijayan and KN Balagopal

ക്രിസ്മസിനു മുൻപ് 2 മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സർക്കാർ 3000 കോടി രൂപ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നു കടമെടുക്കും. ഇതിനു പുറമേ 1500 കോടി ഇന്നലെ റിസർവ് ബാങ്ക് വഴിയും കടമെടുത്തിരുന്നു. നാലു മാസത്തെ ക്ഷേമ പെൻഷനാണ് കുടിശികയുള്ളത്. 6400 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും ലഭിക്കാനുണ്ട്.

ക്ഷേമപെൻഷൻ നൽകുന്നതിനായി മദ്യം, പെട്രോൾ, ഡീസൽ എന്നിവക്ക് സെസ് ഏർപ്പെടുത്തിയത് വഴി ഖജനാവിലേക്ക് ലഭിച്ചത് 1721.16 കോടി രൂപയാണ്. 2024 ഒക്ടോബർ 8 വരെയുള്ള കണക്കാണിത്.

ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കുന്നതിന് വേണ്ടിയാണ് സാമൂഹ്യ സുരക്ഷ സീഡ് ഫണ്ട് കെ. എൻ. ബാലഗോപാൽ 2023- 24 ലെ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നിട്ടും ക്ഷേമ പെൻഷൻ കുടിശികയായി എന്നതാണ് വിരോധാഭാസം.

ക്ഷേമ പെൻഷൻ ലഭിക്കുന്ന ആൾ മരണപ്പെട്ടാൽ കുടിശിക അവകാശികൾക്ക് ലഭിക്കില്ല. സെസിലൂടെ ലഭിക്കുന്ന തുക സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ വരവ വയ്ക്കുകയും ക്ഷേമ പെൻഷനുകൾക്കുള്ള ചെലവുകൾ ബജറ്റ് ശീർഷകങ്ങളിൽ വകയിരുത്തിയ തുകയിൽ നിന്നും അപ്രോപിയേഷൻ നിയന്ത്രണത്തിന് വിധേയമായി ചെലവഴിക്കുകയുമാണ് ചെയ്യുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Jayarajan PV
Jayarajan PV
2 months ago

അവസാനത്തെ നീണ്ടവരിയുടെ സാരാംശം എന്തെന്ന് സാധാരണക്കാരന്
മനസ്സിലാകുകയില്ല… സഞ്ചിത നിധി… ബഡ്ജറ്റ് ശീർഷകം… Appropriation..
എന്താണാവോ ഇങ്ങനെയുള്ള transaction..?