ധനകാര്യ കോൺക്ലേവ് നടത്തിയതിൻ്റെ ചെലവിനായി 8 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തിരുവനന്തപുരത്തെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സെപ്റ്റംബർ 12 നാണ് ധനകാര്യ കോൺക്ലേവ് നടന്നത്. കോൺക്ലേവ് നടത്തിയതിന് ചെലവായ പണം കൊടുക്കുന്നതിന് ധനവകുപ്പ് നവംബർ 30 ന് അധിക ഫണ്ടായി 8 ലക്ഷം അനുവദിക്കുകയായിരുന്നു.
ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയതിനാൽ പണം ഉടനെ തന്നെ ഹോട്ടലിന് ലഭിക്കും.5 ലക്ഷം രൂപക്ക് മുകളിൽ ബില്ല് മാറുന്നതിന് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകൾ തീരുമാനിക്കുന്നതിനായിരുന്നു അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് ധനകാര്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയത്.