iQOO 13 ഇന്ത്യൻ വിപണിയില്‍; 6000mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ്; വില ഇങ്ങനെ…

IQOO13 launched. price and specifications

സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ iQOO അതിന്റെ മുൻനിര iQOO 13 ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് നൽകുന്നത്, കൂടാതെ 6000mAh ബാറ്ററി ശേഷിയുമാണ്. മൈക്രോ-കർവ്ഡ് സ്‌ക്രീനും ചതുരാകൃതിയിലുള്ള ക്യാമറയുമായാണ് ഇതിനുള്ളത്. ആമസോൺ ഇന്ത്യയിൽ ഇത് ഓഫർ വിലയില്‍ വാങ്ങാം.. വാങ്ങുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ആമസോൺ പേ ബാലൻസായി 60,000 രൂപ വരെ സ്‌പിന്നിലും മത്സരങ്ങളിലും വിജയിക്കാനാകും.

iQOO 13 സ്പെസിഫിക്കേഷനുകൾ:

6.82 ഇഞ്ച് 2K BOE Q10 FHD+ ഡിസ്‌പ്ലേയുള്ള iQOO 13, ഗെയിമിംഗിനായി 144Hz ഡിസ്പ്ലേയും സാധാരണ സാഹചര്യങ്ങളിൽ 120Hz ഡിസ്പ്ലേയും ലഭ്യമാണ്. 4500 nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നെസും 1800 nits സ്‌ക്രീൻ തെളിച്ചവുമുണ്ട്. ഡിസ്‌പ്ലേയുടെ റെസല്യൂഷൻ 3168 x 1440 ആണ്. HDR10+/Netflix HDR/Amazon Prime Video HDR-നുള്ള HDR സർട്ടിഫിക്കേഷനുമായാണ് ഡിസ്‌പ്ലേ വരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്‌ഫോൺ ഒക്ട കോർ (8 കോർ), 4.32GHz x 2+3.53GHz x 6, അഡ്രിനോ 830 ജിപിയു എന്നിവയുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ പ്ലാറ്റ്‌ഫോമാണ് നൽകുന്നത്.

iQOO 13 camera specifications

iQOO 13 ക്യാമറ:

AI ക്യാമറ സവിശേഷതകൾക്കായി, iQOO 13 50MP Sony IMX921 (1/1.56″ Sony VCS ട്രൂകോളർ ക്യാമറ) പ്രൈമറി ക്യാമറ 50 മെഗാപിക്സല്‍ ക്യമാറയും. MP 1/2.76″ അൾട്രാ വൈഡ്-ആംഗിൾ+ 50MP സോണി IMX 816 ടെലിഫോട്ടോ ക്യാമറയുമാണ് ഇതിന്റെ സവിശേഷത. സെൽഫികൾക്കായി 32 മെഗാ പിക്സല്‍ മുൻ ക്യാമറയുണ്ട്. സ്‌നാപ്‌ഷോട്ട്, നൈറ്റ്, പോർട്രെയ്‌റ്റ്, ഫോട്ടോ, വീഡിയോ, ഹൈ റെസല്യൂഷൻ, പനോരമ, സ്ലോ മോഷൻ, ടൈം ലാപ്‌സ്, പ്രോ, സൂപ്പർമൂൺ, അൾട്രാ എച്ച്‌ഡി ഡോക്യുമെന്റ്, ലോംഗ് എക്‌സ്‌പോഷർ, ആസ്ട്രോ, ടിൽറ്റ് ഷിഫ്റ്റ്, ഫിഷ് ഐ എന്നിവയാണ് പ്രധാന ക്യാമറയുടെ സവിശേഷതകൾ.

ഫോണിന് കരുത്ത് പകരാൻ, 120W ചാർജിംഗ് ശക്തിയുള്ള 6000mAh ലിഥിയം-അയൺ ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് 213 ഗ്രാം ആണ്. വലിയ ബാറ്ററിയും സ്ലിം ബോഡിയും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

iQOO 13 Price details

iQOO 13 വില:

iQOO 13 12GB+256GB വിലയ്ക്ക് 54,999 രൂപയ്ക്കും 59,999 രൂപയ്ക്ക് 16GB+512GBക്കും ലഭ്യമാണ്. രണ്ട് സ്മാർട്ട്ഫോണുകൾക്കും ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിൽ 3000 രൂപ കിഴിവ് ലഭിക്കും. കിഴിവുകൾക്ക് ശേഷം 12GB+256GB-യുടെ വില 51,999 രൂപയും 16GB+512GB-ന് 56,999 രൂപയും ആയിരിക്കും. കൂടാതെ, എല്ലാ Vivo/iQOO ഉപകരണങ്ങളിലും 3000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ട്. 9 മാസം വരെ ഒരു നോ-കോസ്റ്റ് EMI ഉണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments