സർക്കാരിനെതിരെ ഭരണാനുകൂല സർവീസ് സംഘടനകളുടെ പ്രതിഷേധ മാർച്ച്. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇടതു സർവീസ് സംഘടനകളുടെ കൂട്ടായ്മ ആയ ഫെസ്റ്റോയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഡിസംബർ 6 ന്.
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക, വർഗീയതയെ ചെറുക്കുക, ക്ഷാമബത്തക്കും ശമ്പളപരിഷ്കരണത്തിനും ആവശ്യമായ തുകയ്ക്ക് ആനുപാതികമായി കേന്ദ്ര വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, സർവ്വകലാശാലകളുടെ ജനാധിപത്യാവകാശം സംരക്ഷിക്കുക, എച്ച്ബിഎ, മെഡിസെപ്പ് പദ്ധതികൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
Employees FTM sallary 23700 52600 Basic 33800 1100
Hi…