മുംബൈ: ജയിക്കാന്‍ ഒട്ടും ബുദ്ധിമുട്ടില്ലായിരുന്നുവെങ്കിലും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മഹായൂതിയുടെ നെടും തൂണുകളായ ദേവേന്ദ്രഫഡ്‌നാവിസും മുന്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുമാണ് ഈ സ്ഥാനത്തിന് അര്‍ഹതയുള്ള രണ്ട് നേതാക്കള്‍. ഇവര്‍ ഇരുവരും മുന്‍പ് മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുമുണ്ട്. തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയാകാന്‍ സാധ്യത ഏകനാഥ് ഷിന്‍ഡെയ്ക്കായിരുന്നുവെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമിത്ഷാ യുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ദേവേന്ദ്ര ഫഡ്‌നാവിസിനാണ് ചാന്‍സ് കൂടുതലെന്നാണ് റിപ്പോര്‍ട്ട് വന്നത്.
അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഷിന്‍ഡെയുടെ മകന്‍ നിയമിതനാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആ റിപ്പോര്‍ട്ട് ഷിന്‍ഡെ തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഡിസംബര്‍ അഞ്ചിനാണ് മഹാരാഷ്ട്രയില്‍ എന്‍ഡിഎ അധികാരത്തില്‍ വരുന്നത്. അതിനാല്‍ തന്നെ ഡിസംബര്‍ നാലിന് മാത്രമേ മുഖ്യമന്ത്രിയാരാകുമെന്ന സസ്‌പെന്‍സ് പുറത്ത് വിടുകയുള്ളുവെന്നാണ് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചിരിക്കുന്നത്.