അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാനായി ജയ് ഷാ ചുമതലയേറ്റു. ഞായറാഴ്ചയാണ് ഷാ പുതിയ അന്താരാ ഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) മേധാവിയായി ചുമതലയേറ്റത്. നിരവധി ക്രിക്കറ്റ് താരങ്ങള്‍ ജയ് ഷായക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. ഐസിസി ചെയര്‍ റോള്‍ ഏറ്റെടുക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഐസിസി ഡയറക്ടര്‍മാരുടെയും അംഗ ബോര്‍ഡുകളുടെയും പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദിയുണ്ട്.
2028ലെ ഒളിമ്പിക് ഗെയിംസിന് തയ്യാറെടുക്കുകയും ക്രിക്കറ്റിനെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ ഇത് കായികരംഗത്ത് ആവേശകരമായ സമയമാണെന്നും ഷാ വ്യക്തമാക്കി. 2009 ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനുമായി (ജിസിഎ) തന്റെ യാത്ര ആരംഭിച്ച ഷാ പിന്നീട് അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ വികസനത്തിന് മേല്‍നോട്ടം വഹിച്ചിരുന്നു.
2019-ല്‍, ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയില്‍ (ബിസിസിഐ) ചേര്‍ന്നു, മാത്രമല്ല, അതിന്റെ എക്കാല ത്തെയും പ്രായം കുറഞ്ഞ ഓണററി സെക്രട്ടറിയായി. ഗ്രെഗ് ബാര്‍ക്ലേയുടെ പിന്‍ഗാമിയായിട്ടാണ് ഷാ ഐസിസി അധ്യക്ഷനായി രിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി ഐസിസിയുടെ നേട്ടങ്ങള്‍ക്ക് ഷാ നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് എത്തിച്ചത്.