
Kerala
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിക്കും. നിരക്ക് വര്‍ധനവിനൊപ്പം ജനുവരി മുതല്‍ മെയ് വരെ സമ്മര്‍ താരിഫായി യൂണിറ്റിന് പത്ത് പൈസയും കൂട്ടണമെന്നും കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദാക്കിയ കെഎസ്ഇബി തീരുമാനമാണ് നിരക്ക് വര്‍ധനയ്ക്ക് കാരണമായിരിക്കുന്നത്.
ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന തുടങ്ങിയവയാണ് വൈദ്യുതി നിരക്ക് കൂടുന്നതിന് കാരണമായിരിക്കുന്നത്. ആദ്യം നവംബര്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച നിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് മൂലം ഈ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. ജനുവരി മുതലാണ് പുതിയ നിരക്ക് നിലവില്‍ വരുന്നത്.