ബെല്‍ജിയം; ലോകത്ത് ആദ്യമായി ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധി നല്‍കി ബെല്‍ജിയം. ബെല്‍ജിയത്തിന്‍രെ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ ഒരേടാണിത്. പ്രസവാവധി മാത്രമല്ല, പെന്‍ഷനുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, അസുഖ അവധി എന്നിവയുള്‍പ്പെടെ മറ്റ് ഏത് തൊഴിലാളികള്‍ക്കും ലഭ്യമാകുന്ന അതേ ആനുകൂല്യങ്ങള്‍ ഇനി രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് ലഭ്യമാകും. നിരവധി ആനുകൂല്യങ്ങള്‍ക്ക് പുറമേ തൊഴിലുടമകളെ നിയന്ത്രിക്കാനും ക്രിമിനല്‍ രേഖകളു ള്ളവരെ നിരോധിക്കുകയും ജോലി സ്ഥലങ്ങളില്‍ അലാറം ബട്ടണുകള്‍ പോലുള്ള സുരക്ഷാ നടപടികളും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെല്‍ജിയിത്തിന്റെ തെരുവുകളില്‍ നടന്ന നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഇത്തരം ഒരു നീക്കം.
2022ലാണ് ബെല്‍ജിയത്തില്‍ ലൈംഗിക വൃത്തി നിയമവിധേയമാക്കിയത്. ഇതിലൂടെ ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായിരിക്കുകയാണ് ബെല്‍ജിയം. ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള ആഗോളതലത്തില്‍ ഞങ്ങള്‍ കണ്ട ഏറ്റവും മികച്ച നടപടിയാണിതെന്ന് ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഹ്യൂമന്‍ റൈറ്റ്സ് വാച്ചിലെ എറിന്‍ കില്‍ബ്രൈഡ് വ്യക്തമാക്കി.
ബെല്‍ജിയന്‍ യൂണിയന്‍ ഓഫ് സെക്സ് വര്‍ക്കേഴ്സ് പ്രസിഡന്റ് വിക്ടോറിയ നിയമത്തിന്റെ പ്രാധാന്യം വിശദീകരിച്ചത് ഇപ്രകാര മായിരുന്നു, ആദ്യം ഞങ്ങളുടെ ജോലി നിയമവിരുദ്ധമായിരുന്നു. അതിനാല്‍ തന്നെ ഞങ്ങളെ സംരക്ഷിക്കാന്‍ പ്രോട്ടോക്കോളുക ളൊന്നുമില്ലായിരുന്നു. ഒരിക്കല്‍ ഒരു ലൈംഗിക തൊഴിലാളിയെ ഒരു ക്ലയന്റ് ബലാത്സംഗം ചെയ്തു. അവര്‍ കേസ് നല്‍കിയപ്പോള്‍ ലൈംഗിക തൊഴിലാളിയെ ബലാല്‍സംഗം ചെയ്യാന്‍ കഴിയില്ലെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് വിക്ടോറിയ വിശദീകരിച്ചു. ജര്‍മനി, നെതര്‍ലന്റ്‌സ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ലൈംഗിക തൊഴില്‍ കുറ്റകൃത്യമല്ലാതാക്കിയിട്ടുണ്ട്.