National

ഫെംഗലില്‍ വലഞ്ഞ് തമിഴ്‌നാട്. പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ

ചെന്നൈ: ശനിയാഴ്ച വൈകിട്ടെത്തിയ ചുഴലിയില്‍ തമിഴ്‌നാട്ടില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ. പുതുച്ചേരിക്ക് സമീപം ഫെംഗല്‍ നിലവില്‍ നിശ്ചലമായി തുടരുകയാണ്. ഞായാറാഴ്ച്ച ഉച്ചയോടെ ചുഴലിക്കാറ്റ് ക്രമേണ ദുര്‍ബലമാകുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഞായറാഴ്ച രാവിലെ 7.15 വരെ യഥാക്രമം 504 മില്ലീമീറ്ററും പുതുച്ചേരിയിലെ 504 മില്ലീമീറ്ററും 490 മില്ലീമീറ്ററും മഴയാണ് കാലാവസ്ഥാ സ്റ്റേഷനുകളില്‍ രേഖപ്പെടുത്തിയത്. അതുപോലെ ചെന്നൈയില്‍ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച വൈകുന്നേരം 5.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 18 സെന്റീമീറ്ററിലധികം മഴ ലഭിച്ചു. കനത്ത മഴ മൂലം തമിഴ്‌നാട്ടിലെ ഒട്ടുമിക്കയിടത്തും വെള്ളപ്പൊക്കം രൂക്ഷമാവുകയും ദൈനംദിന ജീവിതം താറുമാറാകുകയും ചെയ്തു. ഒന്നിലധികം ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറുകണ ക്കിന് താമസക്കാരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

പ്രാദേശിക ഭരണകൂടം, പോലീസ് സേന, സൈന്യം, സ്‌പെഷ്യലൈസ്ഡ് റെസ്‌ക്യൂ ടീമുകള്‍ എന്നിവയുടെ ഏകോപിതമായ പ്രവര്‍ത്തനങ്ങളോടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തി. വില്ലുപുരം, കടലൂര്‍, കല്ലുറിച്ചി, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ ഞായറാഴ്ചയും കനത്ത മഴ മുന്നറിയിപ്പുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വടക്കന്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി നിശ്ചലമായി തുടരുകയാണ്. അത് സാവധാ നത്തില്‍ പടിഞ്ഞാറോട്ട് നീങ്ങുകയും ക്രമേണ ദുര്‍ബലമാവുകയും വടക്കന്‍ തീരപ്രദേശമായ തമിഴ്നാട്ടിലും പുതുച്ചേരിയിലും അടുത്ത 6 മണിക്കൂറിനുള്ളില്‍ ആഴത്തിലുള്ള ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ട്.

അടുത്ത 3-4 മണിക്കൂറിനുള്ളില്‍ തീരം കടക്കുമെന്നും മണിക്കൂറില്‍ 70-80 കിലോമീറ്റര്‍ വേഗതയില്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും ആര്‍എംസി അറിയിച്ചു. ചെന്നൈയിലെ ഡോപ്ലര്‍ കാലാവസ്ഥാ റഡാറാണ് കൊടുങ്കാറ്റിനെ തുടര്‍ച്ചയായി നിരീക്ഷിച്ചിക്കുന്നത്. ചെന്നൈയിലെയും പരിസരങ്ങളിലെയും പ്രധാന തടാക വൃഷ്ടിപ്രദേശങ്ങളിലെല്ലാം നല്ല മഴ ലഭിച്ചതിനാല്‍ റിസര്‍വോയറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു.

ഞായറാഴ്ച വില്ലുപുരം, കള്ളക്കുറുച്ചി, കടലൂര്‍, ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, കാഞ്ചീപുരം, റാണിപേട്ട്, തിരുവണ്ണാമലൈ, ധര്‍മപുരി, സേലം, അരിയല്ലൂര്‍, പെരമ്പലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം, മയിലാടുതുറൈ ജില്ലകളിലും കാരക്കല്‍ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബര്‍ 3 വരെ ചുഴലിക്കാറ്റിന്റെ പ്രഭാവം ഉള്ളതിനാല്‍ ഈ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *