
പുഷ്പ 2 അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 റിലീസിനെത്തുകയാണ്. ആക്ഷനും മാസും ഇഴുകിച്ചേര്‍ന്ന ഒരു എന്റര്‍ടെയിന്‍മെന്റ് വാണിജ്യസിനിമ തന്നെയാകുമെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത് എങ്കിലും ചിത്രത്തിന്റെ വിജയവും പരാജയവും തീരുമാനിക്കപ്പെടുന്നത് തീയേറ്ററില്‍ നിന്നാണ്. ‘പുഷ്പ 2: ദ റൂളിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരം ഭിച്ചിരിക്കുകയാണ്. ഡിസംബര്‍ 5 നാണ് സിനിമ തിയറ്ററുകളിലെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
ലോകം മുഴുവനുമായി 12,000 സ്‌ക്രീനുകളിലും ഐമാക്‌സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ആദ്യത്തേതിനേക്കാല്‍ പതിന്മടങ്ങാണ് പുതിയ സിനിമയെന്നാണ് നിഗമനം. പുഷ്പരാജായി അല്ലു അര്‍ജ്ജുനും ഭന്‍വര്‍സിംഗ് ഷെഖാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തില്‍ അതി ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. സാമന്തയെ കടത്തിവെട്ടുന്ന ലുക്കിലും ഡാന്‍സുമാണ് ചിത്രത്തില്‍ ശ്രീലലയുടെതെന്ന് ഐറ്റം സോങ് പുറത്ത് വന്നതില്‍ നിന്ന് ആരാധകര്‍ക്ക് മനസിലായിട്ടുണ്ട്. ശ്രീവല്ലിയായി രശ്മികയും തകര്‍ത്തിട്ടുണ്ട്. ഞെട്ടി പ്പിക്കുന്ന ബഡ്ജറ്റൊന്നും ചിത്രത്തിന്റെ മുതല്‍മുടക്കിനായില്ലെങ്കിലും ബോക്‌സ് ഓഫീസിനെ തകര്‍ക്കുന്ന കളക്ഷന്‍ പുഷ്പരാജും കൂട്ടരും നേടുമെന്നാണ് വിലയിരുത്തല്‍.