ധനുഷും നയനും ഒരു കാലത്ത് വളരെ നല്ല സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് എത്തി നില്‍ക്കുന്നത് ഒരിക്കലും കൂടി ച്ചേരാനാകാത്ത പ്രശ്‌നത്തിലേയ്ക്കാണ്. വീഡിയോ ക്ലിപ്പും 10 കോടി രൂപയും ഡൊക്യുമെന്ററിയും നാനും റൗഡി താന്‍ സിനിമ യും അങ്ങനെയെല്ലാം നയന്റെയും ധനുഷിന്റെയും ആജന്മ ശത്രുതയ്ക്കുള്ള കാരണമിന്ന് എല്ലാവര്‍ക്കുമറിയാം. ധനുഷിന് മാത്രമല്ല, നയനും ഈ പ്രശ്‌നത്തിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പ്രശ്‌നം നിയമപരമായിട്ട് നീങ്ങിയിരുന്നു. എന്നാല്‍ അതൊന്നുമല്ല, ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മറ്റൊരു കാര്യമാണ്. നയന്റെ വിക്കി തന്റെ എക്‌സിറ്റ് അക്കൗണ്ട് ഡിലീറ്റ് ആക്കിയിരിക്കുകയാണ്. എന്നാല്‍ ധനുഷ് നയന്‍താര പ്രശ്‌നമല്ല ഈ വിടവാങ്ങലിന് കാരണമെന്നും
ഗലാട്ട പ്ലസ് മെഗാ പാന്‍ ഇന്ത്യ ഡയറക്ടേര്‍സിന്റെ അഭിമുഖം കഴിഞ്ഞ ദിവസം നടന്നതില്‍ വിഘ്‌നേഷ് പങ്കെടുത്തതാണ് കാരണമെന്നുമാണ് ഒരു കൂട്ടം വിമര്‍ശകര്‍ കണ്ടെത്തിയിരിക്കുന്നത്. വിഘ്‌നേശ് ശിവന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ചിദംബരം, രാജ്കുമാര്‍ പെരിയസ്വാമി തുടങ്ങിയ സംവിധായകര്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. അതില്‍ വിഘ്‌നേഷും ഉണ്ടായിരുന്നു.
എന്നാല്‍ അടുത്ത കാലത്തൊന്നും ഹിറ്റുകളോ സിനിമകളോ ഇല്ലാത്ത സംവിധായകന്‍ എന്തിനാണ് ഇത്തരമൊരു ചടങ്ങി നെത്തിയതെന്ന് പലരും ചോദ്യം ചെയ്തിരുന്നു. നിരൂപക പ്രശംസ ലഭിച്ച സിനിമകള്‍ വിഘ്‌നേഷിന് അവകാശപ്പെടാനില്ല. കല്യാണ കാസറ്റ് പ്രൊമോട്ട് ചെയ്യാന്‍ വന്നതാണോ എന്നൊക്കെ പരിഹാസ കമന്റുകളൊക്ക ധാരാളം അഭിമുഖത്തിന് പിന്നാലെ വന്നിരുന്നു. ഇതാകാം അക്കൗണ്ട് ഡിലീറ്റാക്കാന്‍ കാരണമെന്നാണ് കണ്ടെത്തല്‍. അത് വലിയ ദുഖം തന്നെയാണ് നയന്‍താരയ്ക്കും ഉണ്ടാ ക്കുന്നത്. കാരണം എത്ര വലിയ അവസ്ഥകളിലൂടെ തനിക്ക് കടന്നുപോകാന്‍ കഴിഞ്ഞാലും വിഘ്‌നേഷിന്റെ സങ്കടം തന്നെ തകര്‍ത്തുകളയുമെന്നാണ് നയന്‍താര വ്യക്തമാക്കിയിരിക്കുന്നത്.