വിരമിച്ചത് 122 പേർ. Kerala PSC ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് 83 എണ്ണം മാത്രം. കെ.എൻ. ബാലഗോപാലിൻ്റെ ധനകാര്യ വകുപ്പിലാണ് റാങ്ക് ലിസ്റ്റുകാരോടുള്ള കൊടിയ അവഗണന നടന്നത്.
ധനകാര്യ വകുപ്പിലെ ഒഴിവുകളെ സംബന്ധിച്ച് നിയമസഭയിൽ കെ.എൻ. ബാലഗോപാൽ തന്നെ വ്യക്തമാക്കിയതാണ് ഈ മറുപടി എന്നതാണ് രസകരം.2021 മുതൽ 2024 വരെ ധനകാര്യ വകുപ്പിൽ നിന്നും 122 പേരാണ് വിരമിച്ചത്.
ഇതിൽ 2021 ൽ 18 ഒഴിവും 2022 ൽ 28 ഒഴിവും 2023 ൽ 17 ഒഴിവും 2024 ൽ 20 ഒഴിവും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തു. ആകെ 83 ഒഴിവുകൾ റിപ്പോർട്ട് ചെയ്തെന്ന് വ്യക്തം. 39 ഒഴിവുകളാണ് പി. എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരുന്നത്.
ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്ത കെ എൻ ബാലഗോപാൽ ഉദ്യോഗസ്ഥരുടെ സ്ഥാനകയറ്റവും വൈകിപ്പിക്കുന്നു എന്ന് നിയമസഭ മറുപടി വ്യക്തമാക്കുന്നു. 2021 മുതൽ 2024 വരെ ധനവകുപ്പിൽ നിന്നും സെക്ഷൻ ഓഫിസർ മുതൽ സ്പെഷ്യൽ സെക്രട്ടറി വരെ 91 ജീവനക്കാർ വിരമിച്ചിട്ടും സെക്ഷൻ ഓഫിസർ തസ്തികയിലേക്ക് സ്ഥാന കയറ്റം നൽകിയത് 83 പേർക്ക് മാത്രം.
സാമ്പത്തിക പ്രതിസന്ധിയാണോ അതോ മറ്റേതെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്ന് വ്യക്തമാക്കേണ്ടത് ധനമന്ത്രിയാണ്.