ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്ന ഒട്ടനവധി നട്‌സുകളിലൊന്നാണ് ബദാം. ലോകത്ത് പലയിടത്തും ഇത് ഉല്‍പ്പാദിപ്പിക്ക പ്പെടുന്നെങ്കിലും ഇന്ന് ബദാമിന്റെ 80 ശതമാനവും കാലിഫോര്‍ണിയയിലാണ് ഉത്പാദിപ്പിക്കുന്നത്. ചെറിയതാണ് ബദാമെങ്കിലും അനേകം വലിയ മാറ്റങ്ങള്‍ ബദാമിന് ഉണ്ടാക്കാം.
കലോറി, പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്‌സ്, ഡയറ്ററി ഫൈബര്‍, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി 2, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇതിലുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നു, രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു, ഹൃദയം സംരക്ഷിക്കുന്നു, അസ്ഥികളെ ശക്തി പ്പെടുത്തുക, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുക തുടങ്ങിയവയെല്ലാമാണ് ഇത്തിരികുഞ്ഞന്‍ ബദാം ശരീരത്തിലുണ്ടാക്കുന്ന ഗുണങ്ങള്‍.