ഡിസംബർ 10ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ജോലികൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളെയും, തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതുവരെ സ്ഥലം മാറ്റാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ്. ഡിസംബർ 11നാണ് വോട്ടെണ്ണല്‍. ജനുവരി 10നാണ് ഉപതിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകുന്നത്.
ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രം ഏതെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റേണ്ടതുണ്ടെങ്കിൽ അതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചുവടെ.